ഫാദർ സ്റ്റാൻ സ്വാമി അനുസ്മരണ യോഗം ഇന്ന് ജൂലൈ 8 വൈകിട്ട് 7 ന്

തിരുവല്ല: ആദിവാസികളുടെ അവകാശ സംരക്ഷണത്തിനായി ജീവിതം മാറ്റി വെച്ച ജസ്യൂട്ട് പുരോഹിതനായ സ്റ്റാൻ സ്വാമിയുടെ പ്രവർത്തനങ്ങൾ അനുസ്മരിക്കുന്നതിനും അദ്ദേഹത്തിൻ്റെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തുന്നതിനുമായി ഇന്ന് ജൂലൈ 8 ന് വൈകിട്ട് 7 മണിക്ക് പെന്തെക്കോസ്തു മാധ്യമ പ്രവർത്തകർ ഒത്തുകൂടും.

ഗ്ലോബൽ മലയാളി പെന്തെക്കോസ്തൽ മീഡിയ കൗൺസിലിൻ്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ഓൺലൈൻ സംഗമത്തിൽ യുഎൻ മുൻ ഡയറക്ടറും പ്രശസ്ത മനുഷ്യാവകാശ പ്രവർത്തകനുമായ ജെ.എസ് അടൂർ മുഖ്യ പ്രഭാഷണം നടത്തും.

ചർച്ച് ഓഫ് ഗോഡ് റൈറ്റേഴ്സ് ഫോറം പ്രസിഡൻ്റ് പാസ്റ്റർ ജെ.ജോസഫ് അദ്ധ്യക്ഷനായിരിക്കും. മുതിർന്ന മാധ്യമ പ്രവർത്തകർ അനുശോചന സന്ദേശം അറിയിക്കും.

കൗൺസിൽ ചെയർമാൻ പാസ്റ്റർ പി.ജി മാത്യൂസ് സമാപന സന്ദേശം നല്കും.

Join Zoom Meeting

https://us02web.zoom.us/j/87696058327?pwd=MVZaZy9lci81NmRpUExWc1lCZnhEUT09

Meeting ID: 876 9605 8327

Passcode: GMPM

Leave A Reply

Your email address will not be published.