സി ഇ എം നോർത്ത് വെസ്റ്റ് റീജിയന് പുതിയ നേതൃത്വം

ഗുജറാത്ത്: ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിന്റെ പുത്രികാസംഘടനയായ ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ മൂവ്മെന്റ് (സി ഇ എം) നോർത്ത് വെസ്റ്റ് റീജിയന് 2021-2023 വർഷത്തേക്കുള്ള അംഗങ്ങളെ ഡിസംബർ 24നും പുതിയ ഭാരവാഹികളെ ഡിസംബർ 28നും കൂടിയ യോഗത്തിൽ തെരഞ്ഞെടുത്തു. പാസ്റ്റർ ജെ പി വെണ്ണിക്കുളം (പ്രസിഡന്റ്), പാസ്റ്റർ ഷിബു എം എ (വൈസ് പ്രസിഡന്റ്), ഗ്രനൽ നെൽസൺ (സെക്രട്ടറി), ബിനോയ് വർഗീസ് (ജോ. സെക്രട്ടറി), ജിനേഷ് ജോസഫ് (ട്രഷറർ), ജോയൽ മാത്യു (മെമ്പർഷിപ്പ് സെക്രട്ടറി), പാസ്റ്റർ അനൂപ് വർഗീസ്, പാസ്റ്റർ റോബിൻ പി തോമസ്, പാസ്റ്റർ ഗിരീഷ് കുമാർ, പാസ്റ്റർ ടൈറ്റസ് ഫിലിപ്പ്, പ്രെയിസൻ വർഗീസ്, ജോയൽ സ്റ്റീഫൻ, ബെഞ്ചമിൻ മാത്യു (കമ്മറ്റി അംഗങ്ങൾ) എന്നിവരെയാണ് ഔദ്യോഗിക ഭാരവാഹികളായി തെരഞ്ഞെടുത്തത്. ശാരോൻ നോർത്ത് വെസ്റ്റ് റീജിയൻ പ്രസിഡന്റ് പാസ്റ്റർ ഡേവിഡ് കെ അധ്യക്ഷത വഹിച്ചു. റീജിയൻ സെക്രട്ടറി പാസ്റ്റർ വി പി കോശി തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി. മഹാരാഷ്ട്ര സെന്റർ മിനിസ്റ്റർ പാസ്റ്റർ ജേക്കബ് ജോണ് അനുഗ്രഹ പ്രാർഥന നടത്തി.
ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ സെന്ററുകൾ ഉൾപ്പെട്ടതാണ് നോർത്ത് വെസ്റ്റ് റീജിയൻ.
