കാർഷിക സാമ്പത്തിക ശാസ്ത്രത്തിൽ ഡോക്റ്ററേറ്റ് നേടി സെബിൻ സാറ സോളമൻ

വാർത്ത: മോൻസി പി മാമൻ

ജബൽപൂർ: കാർഷിക സാമ്പത്തിക ശാസ്ത്രത്തിൽ ഡോക്റ്ററേറ്റ് നേടി ഐപിസി ജബൽപൂർ സഭാംഗം സെബിൻ സാറ സോളമൻ

മധ്യപ്രദേശിലെ ജബൽപൂരിലെ ജവഹർലാൽ നെഹ്‌റു കൃഷി വിശ്വ വിദ്യാലയ യൂണിവേഴ്സിറ്റിയിൽ നിന്നുമാണ് കാർഷിക സാമ്പത്തിക ശാസ്ത്രത്തിൽ പി.എച്.ഡി കരസ്ഥമാക്കിയത്.

“Determinants and Dynamics of Lease Land Farming in Kerala”എന്ന പ്രബന്ധത്തിനാണ് ഡോക്റ്ററേറ്റ് ലഭിച്ചത്‌.

ഐപിസി ജബൽപൂർ സഭയിലെ സജീവ പ്രവർത്തകയാണ് സെബിൻ. കേരളത്തിൽ തന്റെ പഠന കാലയളവിൽ ഐസിപിഎഫിന്റെ സജീവ പ്രവർത്തകയായിരുന്നു. ഐപിസി മാവേലിക്കര വെസ്റ്റ് സെന്ററിലെ ഭരണിക്കാവ് സഭാംഗമായ പി.വി സോളമന്റെയും പരേതയായ ബെറ്റി സോളമന്റെയും മകളാണ്.

ഭർത്താവ്: ജിബി ജോർജ്, മക്കൾ: എസ്ഥേർ, ഏലായസ്

Leave A Reply

Your email address will not be published.