ന്യുയോർക്ക് : ഒർലാണ്ടോയിൽ താമസിക്കുന്ന റാന്നി വടവുപറമ്പിൽ ശ്രീ തോമസ് എബ്രഹാമിന്റെയും (തമ്പി) ചാലുപറമ്പിൽ ശ്രീമതി അന്നാമ്മയുടെയും പുത്രനും, ചാലുപറമ്പിൽ തമ്പി അച്ഛന്റെ സഹോദരീ പുത്രനുമായ പ്രമുഖ അറ്റോർണി ശ്രീ അരുൺ എബ്രഹാം (41 വയസ്സ്) ന്യുയോർക്കിൽ നിര്യാതനായി.
ചിക്കാഗോ യൂണിവേഴ്സിറ്റി ബൂത്ത് സ്കൂൾ ഓഫ് ബിസിനസ്സിൽ നിന്ന് എം ബി എ യും യു എസ് സിലോ സ്കൂളിൽ നിന്ന് ജെ ഡിയും യേൽ യൂണിവേഴ്സിറ്റിയിൽ നിന്ന് ബി എ യും നേടിയിരുന്നു ശ്രീ അരുൺ എബ്രഹാം.
ആഗോള സ്ട്രാറ്റജിക് അഡ്വൈസറി സ്ഥാപനമായ എം ക്ലെയിൻ ആൻഡ് കമ്പനിയുടെ ഇൻവെസ്റ്റ്മെന്റ് അഡ്വൈസറി സബ്സിഡിയ
യറിയുടെ മാനേജിംഗ് ഡയറക്ടറാണ് 2018 മുതൽ ചർച്ചിൽ ക്യാപിറ്റൽ ഇൻവെസ്റ്റ്‌മെന്റ് ടീമിൽ അംഗമായി. നേരത്തെ ലസാർഡ് ഫ്രെറസ് ആൻഡ് കമ്പനി (2016-2017), എവർകോർ പാർട്‌ണേഴ്‌സ് (2013-2016) എന്നിവയിലെ ഇൻവെസ്റ്റ്മെന്റ് ബാങ്കറായിരുന്നു. ലോവർ മാൻഹാട്ടൻ ആസ്ഥാനത്തുള്ള കാഡ്‌വാലഡർ, വിക്കർഷാം & ടാഫ്റ്റ് എന്ന ആഗോള നിയമ സ്ഥാപനത്തിൽ കോർപ്പറേറ്റ്, സെക്യൂരിറ്റീസ് അറ്റോർണി ആയാണ് അദ്ദേഹം തന്റെ കരിയർ ആരംഭിച്ചത്. ന്യൂയോർക്ക് സ്റ്റേറ്റ് ബാറിലെ അംഗമായിരുന്നു അറ്റോർണി ശ്രീ അരുൺ എബ്രഹാം.
ഭാര്യയും ഒരു കുട്ടിയുമുണ്ട്. സഹോദരി : അനു എബ്രഹാം ന്യുജേഴ്‌സിയിൽ അറ്റോർണിയാണ്.
സംസ്കാരം പിന്നീട്. ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെയും കുടുംബങ്ങളെയും പ്രാർത്ഥനയിൽ ഓർക്കുക.