
തിരുവനന്തപുരം: ദ ഹിന്ദു ദിനപത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് അനില്‍ രാധാകൃഷ്ണന് അന്തരിച്ചു.
ഉറക്കത്തിൽ ഉണ്ടായ ഹൃദയാഘാതമാണ് മരണകാരണം.
ഉച്ചയ്ക്ക് ഭക്ഷണം കഴിച്ച് ഉറങ്ങിയതായിരുന്നു.
ഭാര്യ ജോലി കഴിഞ്ഞ് വന്ന് വിളിക്കുമ്പോഴാണ് മരണ വിവരം പുറത്തറിയുന്നത്.
കഴിഞ്ഞ ദിവസം ധനമന്ത്രിയുടെ മീറ്റ് ദ പ്രസ് പരിപാടിക്ക് പങ്കെടുത്തിരുന്നു.
