അസംബ്ലീസ് ഓഫ് ഗോഡ് ജനറൽ കൺവെൻഷൻ മാർച്ച്‌ 3 മുതൽ 5 വരെ

പുനലൂർ : അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് ജനറൽ കൺവൻഷൻ 2022 മാർച്ച്‌ 3 മുതൽ 5 വരെ നടക്കും. എല്ലാ ദിവസവും വൈകിട്ട് 6 മണി മുതൽ 9 മണി വരെ പുനലൂർ ബെഥേൽ ബൈബിൾ കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് കോവിഡ് പ്രോട്ടോകോൾ പാലിച്ചായിരിക്കും കൺവൻഷൻ നടക്കുക. മൂന്നാം തീയതി വൈകിട്ട് 7 മണിക്ക് എസ് ഐ എ ജി സൂപ്രണ്ട് റവ. ഡോ. വി ടി എബ്രഹാം കൺവൻഷൻ ഉത്ഘാടനം ചെയ്യും. എസ് ഐ എ ജി ജനറൽ സെക്രട്ടറി റവ. ഡോ. കെ ജെ മാത്യു, റവ എബി ആയിരൂർ, റവ ടി ജെ സാമൂവേൽ, ഡോ കെ മുരളീധർ, റവ ഡോ വി ടി എബ്രഹാം തുടങ്ങിയവർ പ്രസംഗിക്കും. ഡിസ്ട്രിക്ട് സൂപ്രണ്ട് റവ. ഡോ. പി എസ് ഫിലിപ്പ് ന്റെ നിര്യാണത്തെ തുടർന്ന് കൺവെൻഷൻ സംബന്ധിച്ച് അനിശ്ചിതത്വം നിലനിന്നെങ്കിലും കഴിഞ്ഞ ആഴ്ച നടന്ന ആഡ്ഹോക് കമ്മിറ്റി ആണ് കൺവെൻഷൻ നടത്താൻ തീരുമാനിച്ചത്. കൺവെൻഷന്റെ ജനറൽ കോർഡിനേറ്റർ ആയി മുൻ ഡിസ്ട്രിക്ട് സെക്രട്ടറിയും അഡ്ഹോക് കമ്മിറ്റി അംഗവുമായ റവ. ടി മത്തായികുട്ടിയും മീഡിയ കൺവീനവർ ആയി ഡിസ്ട്രിക്ട് സി എ പ്രസിഡന്റ്‌ റവ. സാം ഇളമ്പലും പ്രവർത്തിക്കും. കോവിഡ് പ്രോട്ടോകോൾ നിലനിൽക്കുന്നതിനാൽ നൂറു പേർക്ക് മാത്രമാണ് ഓഡിറ്റോറിയത്തിൽ പ്രവേശനം നൽകുക. വിശ്വസികൾക്കും പൊതുജനങ്ങൾക്കും വിവിധ സോഷ്യൽ മീഡിയകളിലൂടെയും ഹാർവെസ്റ്റ് ടി വി യിലൂടെയും കൺവെൻഷൻ വീക്ഷിക്കാവുന്നതാണ്. എ ജി കൊയർ ഗാന ശുശ്രൂഷക്ക് നേതൃത്വം നൽകും. അഡ്ഹോക് കമ്മിറ്റി അംഗങ്ങൾ ആയ റവ. ടി വി പൗലോസ്, റവ. എ രാജൻ, റവ. സി ജെ സാമൂവേൽ എന്നിവർ കൺവൻഷന് നേതൃത്വം നൽകും.

Leave A Reply

Your email address will not be published.