അസംബ്ലീസ്‌ ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ മധ്യമേഖല ഡയറക്ടർ സ്ഥാനത്തേക്ക് പാസ്റ്റർ സജിമോൻ ബേബി

അസംബ്ലീസ്‌ ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ മധ്യമേഖല ഡയറക്ടർ സ്ഥാനത്തേക്ക് പാസ്റ്റർ സജിമോൻ ബേബി

2022 ജൂൺ മാസം ഇരുപത്തിയെട്ടാം തീയതി നടക്കുന്ന അസംബ്ലീസ്‌ ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ മധ്യമേഖല ഡയറക്ടർ തെരഞ്ഞെടുപ്പിൽ പാസ്റ്റർ സജിമോൻ ബേബി മത്സരിക്കുകയാണല്ലോ. ഇക്കഴിഞ്ഞ കാൽ നൂറ്റാണ്ട് കാലത്തെ അദ്ദേഹത്തിന്റെ സഭാസ്ഥാപനം, സഭാപരിപാലന ശുശ്രൂഷ തുടങ്ങിയവ നമ്മുടെ സമൂഹത്തിന് അനുഗ്രഹമായിരുന്നു. ദൈവനിയോഗവും ദൈവത്തിന്റെ കരുതലും, അദ്ദേഹത്തെ സ്നേഹിക്കുന്ന നമ്മുടെ ഓരോരുത്തരുടെയും പ്രാർത്ഥനയുമായിരുന്നു വളർച്ചയുടെ കൈമുതൽ.

കൊട്ടാരക്കര സെഷനിലെ പനവേലിയിലെ പുതിയ സഭാ പ്രവർത്തനത്തിന്റെ തുടക്കവും പിന്നീട് ഇതുവരെ ഉള്ള പ്രയാണവും ഏറെ ക്ലേശം നിറഞ്ഞതായിരുന്നെങ്കിലും ദൈവരാജ്യത്തിനും അസംബ്ലീസ്‌ ഓഫ് ഗോഡ് സമൂഹത്തിനും വേണ്ടി വിശ്വസ്തമായി ആ ദേശത്തു നിലകൊള്ളാൻ ദൈവം സഹായിച്ചു.

പനവേലി ശാലേം ഏ.ജി. സഭയും അനുബന്ധ പ്രവർത്തനങ്ങളും അസംബ്ലീസ്‌ ഓഫ് ഗോഡ് സമൂഹത്തിന് ഏറെ അഭിമാനിക്കാവുന്ന നേട്ടങ്ങളാണ്.  ദൈവം നൽകുന്ന ശുശ്രൂഷയുടെ അവസരങ്ങൾ കേവലം അലങ്കാരമായി കൊണ്ട് നടക്കാതെ സമൂഹത്തിനു പ്രയോജനം ആകത്തക്ക വിധത്തിൽ പ്രവർത്തിക്കാൻ ദൈവം സഹായിച്ചിട്ടുണ്ട്. സാമൂഹിക പ്രതിബദ്ധതയോടെയുള്ള അദ്ദേഹത്തിൻ്റെ പ്രവർത്തനങ്ങൾ കൊട്ടരക്കരയിലെ പൊതു സമൂഹവും ജനപ്രതിനിധികളും അടുത്തറിഞ്ഞതാണ്.

മലയാളം ഡിസ്ട്രിറ്റ് കേരള മിഷന്റെ പ്രവർത്തനങ്ങളെ സജീവമാക്കുന്നതിന്നും ഏഴു സഭാപ്രവർത്തനങ്ങൾ ഏറ്റെടുക്കുവാനും ദൈവം കൃപ നൽകി. ഇടുക്കി ജില്ലയിലെ ആദിവാസി മേഖലയായ മറയൂരിലെ സഭ അതിലൊന്നാണ്.

സൗത്ത് ഇന്ത്യ അസംബ്ലീസ്‌ ഓഫ് ഗോഡ് ചാരിറ്റി ഡിപ്പാർട്മെന്റ് രൂപീകൃതമായ ശേഷം അതിൻ്റെ ചുമതലയിൽ എത്തുന്ന ആദ്യത്തെ മലയാളി കൂടിയാണ് പാസ്റ്റർ സജിമോൻ. ഏ.ജി മലയാളം ഡിസ്ട്രിറ്റിന് ഏറെ അഭിമാനിക്കാകുന്ന ഈ ചുമതല ഏറ്റെടുത്ത് ചുരുങ്ങിയ കാലയളവിനുള്ളിൽ അഞ്ച് ഡിസ്ട്രിക്ട് കൗൺസിലുകളിൽ നിർണായകമായ നിലയിൽ ചാരിറ്റി പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കാൻ കഴിഞ്ഞു.

നിർദ്ധനരും ആരും ആശ്രയമില്ലാത്തവരുമായ കുട്ടികൾക്ക് വേണ്ടിയുള്ള സ്ഥാപനം കേരള സർക്കാർ അനുമതിയോട് കൂടി വിജയകരമായി പ്രവർത്തിക്കുന്നു.

കത്തോലിക്ക വിഭാഗത്തിൽ നിന്ന് വീണ്ടും ജനനം പ്രാപ്രിച്ച് വിശ്വാസത്തിൽ വന്ന പാസ്റ്റർ സജിമോൻ ബേബി വചന പഠനത്തിന് ശേഷം 1998 മുതൽ കൊട്ടാരക്കര പനവേലിയിൽ സഭാ പ്രവർത്തനം ആരംഭിച്ചു. ഏ.ജി കൊട്ടാരക്കര സെഷൻ പ്രസ്ബിറ്റർ ആയും സേവനമനുഷ്ഠിച്ചു.

സൗമ്യമായ ഇടപെടൽ, സ്നേഹിക്കുവാനും കരുതുവാനുമുള്ള മനസ്സ്, അഭിഷേകത്തോടെയുള്ള ശുശ്രൂഷ, സഭാ പരിപാലനത്തിലുള്ള തനതായ ശൈലി നേതൃത്വപാടവം തുടങ്ങിയവ കൈമുതലാക്കിയ പാസ്റ്റർ സജിമോൻ ബേബി ഏ.ജി മലയാളം ഡിസ്ട്രിറ്റിന് ഇനിയും അനുഗ്രഹമാകട്ടെ എന്ന് പ്രാർത്ഥിക്കാം.

“ഇതെല്ലാം സാധ്യമായതു ദൈവത്തിന്റെ കരുണകൊണ്ടും തന്നെ സ്നേഹിക്കുന്ന ഓരോരുത്തരുടെയും പ്രാർത്ഥനകൊണ്ടും പിന്തുണ കൊണ്ടും ആണ്. ഈ അവസരത്തിൽ മാധ്യമേഖല ഡയറക്ടർ ആയി പ്രവർത്തിക്കാൻ ഒരു അവസരം നൽകിയാൽ എക്സിക്യൂട്ടീവ് കമ്മിറ്റിയോടും ചേർന്ന് നിന്ന് കൊണ്ട് നമ്മുടെ സമൂഹത്തിനും ശുശ്രൂഷകന്മാർക്കും വേണ്ടി ആത്മാർത്ഥമായി പ്രവർത്തിക്കും” എന്ന് എന്ന് പാസ്റ്റർ സജിമോൻ ബേബി ഗിൽഗാൽ വിഷനോട് പറഞ്ഞു.

ഭാര്യ: സോഫി സജി. മക്കൾ: ജോയൽ, എബെൽ.

Flyer for news-2
Flyer for news-1
Leave A Reply

Your email address will not be published.