പാസ്റ്റർ ബാബു വർഗീസ് അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്റ്റ് ഉത്തരമേഖല ഡയറക്ടറായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു

മുവാറ്റുപുഴ: ഫെയ്‌ത്ത് നഗർ അസംബ്ലിസ് ഓഫ് ഗോഡ് ഇടപ്പള്ളി സഭ സീനിയർ ശുശ്രൂഷകനും, മുൻ ഫസ്റ്റ് അസംബ്‌ളി ഓഫ് ഗോഡ് ചർച്ച് കുവൈറ്റ്‌ സഭാ ശുശ്രൂഷകനുമായിരുന്ന കർത്തൃദാസൻ പാസ്റ്റർ ബാബു വർഗീസ് വീണ്ടും അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്റ്റ് ഉത്തരമേഖല ഡയറക്ടറായി ജൂൺ 27 തിങ്കളാഴ്ച്ച മുവാറ്റുപുഴ ഷമ്മ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന തെരഞ്ഞെടുപ്പിൽ തെരഞ്ഞെടുക്കപ്പെട്ടു.

തൃശ്ശൂർ, എറണാകുളം, ഇടുക്കി ജില്ലകൾ ചേർന്നതാണ് അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്റ്റ് ഉത്തരമേഖല. പതിനാല് സെക്ഷനുകളിൽ നിന്നും വോട്ടവകാശമുള്ള 208 പേർ പങ്കെടുത്ത തെരഞ്ഞെടുപ്പിൽ 156 വോട്ടുകൾ നേടിയാണ് പാസ്റ്റർ ബാബു വർഗീസ് വിജയിച്ചത്. അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്റ്റ് സൂപ്രണ്ട് ബഹുമാനപ്പെട്ട കർത്തൃദാസൻ പാസ്റ്റർ റ്റി ജെ സാമുവേൽ തെരഞ്ഞെടുപ്പ് പ്രക്രിയകൾക്ക് നേതൃത്വം നൽകി. കമ്മിറ്റി അംഗം കർത്തൃദാസൻ പാസ്റ്റർ പി ബേബി അധ്യക്ഷത വഹിച്ച തെരഞ്ഞെടുപ്പിൽ അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്റ്റ് സെക്രട്ടറി കർത്തൃദാസൻ പാസ്റ്റർ തോമസ് ഫിലിപ്പ് സന്നിഹിതനായിരുന്നു.

Leave A Reply

Your email address will not be published.