ഭീതിയിൽ രാജ്യങ്ങൾ; ലോകമെമ്പാടും വീണ്ടും ലോക്ഡൗണിലേക്ക് ?
കോവിഡ് എന്ന മഹാമാരിയുടെ കെട്ടടങ്ങും മുമ്പേ അതിനേക്കാൾ അപകടകാരിയായ മറ്റൊരു വൈറസ് ലോകത്തെ വീണ്ടും കീഴടക്കാൻ എത്തുന്നു എന്ന ഞെട്ടിക്കുന്ന വിവരമാണ് പുറത്തെത്തുന്നത്. യൂറോപ്യൻ രാജ്യങ്ങളെല്ലാം ഇതിന്റെ ഭീതിയിൽ അമർന്നു കഴിഞ്ഞു. മാത്രമല്ല ലോക രാജ്യങ്ങളെല്ലാം വീണ്ടും ലോക്ഡൗണിന് തയ്യാറെടുക്കുകയാണ്. അതിന്റെ ആദ്യ പടി എന്നോണമായി പല രാജ്യങ്ങളും വിമാന സർവ്വീസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി കഴിഞ്ഞു. നു എന്ന് പേരിടും എന്ന് കരുതിയിരുന്ന ഈ വകഭേദത്തിന് ഇപ്പോള്‍ ഗ്രീക്ക് അക്ഷരമാലയിലെ പതിനഞ്ചാമത്തെ അക്ഷരമായ ഓമിക്രോണിന്റെ പേരാണ് നല്‍കിയിരിക്കുന്നത്.
ഒമിക്രോണ്‍ എന്ന പേരുള്ള കോവിഡിന്റെ ദക്ഷിണാഫ്രിക്കന്‍ വകഭേദം അതീവ അപകടകാരിയാണെന്ന് ലോകാരോഗ്യ സംഘടന സ്ഥിരീകരിച്ചിട്ടുണ്ട്. വൈറസിന്റെ ഈ വകഭേദത്തെ അപകടകാരികളായ വൈറസിന്റെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ് ലോകാരോഗ്യസംഘടന. അതിതീവ്ര വ്യാപനശേഷിയുള്ള വൈറസുകള്‍ക്കെതിരെ രാജ്യങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നല്കി.
നിലവില്‍ ദക്ഷിണാഫ്രിക്കയുള്‍പ്പെടെ ബോട്സ്വാന, ഹോംങ് കോംഗ്, ഇസ്രായേല്‍, ബെല്‍ജിയം എന്നീ രാജ്യങ്ങളിലാണ് ഒമിക്രോണ്‍ കണ്ടെത്തിയിരിക്കുന്നത്. കോവിഡിന്റെ ഡെല്‍റ്റാ വകഭേദത്തെക്കാള്‍ അപകടകാരിയായ വൈറസ് അതിവേഗം പടര്‍ന്നുപിടിക്കുമെന്നാണ് ലോകാരോഗ്യസംഘടനയുടെ കണ്ടെത്തല്‍. അതിതീവ്ര ഘടനാ മാറ്റം സംഭവിക്കുന്ന വൈറസ് ബാധിക്കുന്നവരില്‍ മരിക്കാനുള്ള സാധ്യത കൂടുതലാണെന്നും പ്രാഥമിക വിവരങ്ങളില്‍ നിന്നും വ്യക്തമാകുന്നത്.
പുതിയ വകഭേദം സ്ഥിരീകരിച്ച സാഹചര്യത്തില്‍ യൂറോപ്പ്, അമേരിക്ക, കാനഡ, സൗദി അറേബ്യ എന്നീ രാജ്യങ്ങള്‍ ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.മുപ്പതിലധികം മ്യുട്ടേഷനുകള്‍ക്ക് വിധേയമായ ഈ ഇനം അതി വ്യാപനശേഷിയുള്ളതും അതി പ്രഹരശേഷിയുള്ളതുമായാണ് കണക്കാക്കപ്പെടുന്നത്. മാത്രമല്ല, നിലവിലെ വാക്സിനുകളുടെ പ്രഭാവം 40 ശതമാനം വരെ കുറയ്ക്കാനും ഇതിനാവുമത്രെ.
കോവിഡിന്റെ അതിഭീകരമായ ആക്രമണത്തില്‍ നിന്നും സാവധാനം കരകയറിക്കൊണ്ടിരിക്കുന്ന ഇന്ത്യയും ഈ മാരക വകഭേദത്തിനെതിരെ കടുത്ത മുന്‍കരുതലുകള്‍ എടുക്കുകയാണ്. ഇവിടെനിന്നും ഇന്ത്യയിലെത്തിയ കോവിഡ് രോഗികളുടെ സാമ്പിളുകള്‍ ശേഖരിച്ച് വിശദമായ പഠനത്തിനായി അയയ്ക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇത് സംബന്ധിച്ച യോഗം ചേരുകയാണ്.