യുഎഇയ്ക്ക് ലോകത്തിലെ ഏറ്റവും സുരക്ഷിത രാജ്യമെന്ന ബഹുമതി

അബുദാബി: രാത്രിയിൽ സുരക്ഷിതമായി നടക്കാൻ കഴിയുന്ന ലോകത്തിലെ ഏറ്റവും സുരക്ഷിത രാജ്യമെന്ന ബഹുമതി യുഎഇയ്ക്ക്. ക്രമസമാധാന സൂചികയിൽ രണ്ടാം സ്ഥാനവുമുണ്ട്. ഗാലപ്പ് ഗ്ലോബൽ ലോ ആൻഡ് ഓർഡർ സൂചികയിലാണ് മികവ് തെളിയിച്ചത്. സർവേയിൽ പങ്കെടുത്ത 95% പേർ യുഎഇയെ അനുകൂലിച്ചപ്പോൾ 93% പേർ പിന്തുണച്ച നോർവേയാണ് രണ്ടാം സ്ഥാനത്ത്. ക്രമസമാധാന സൂചികയിൽ ഒരു പോയിന്‍റിനാണ് യുഎഇയ്ക്ക് (93) ഒന്നാം സ്ഥാനം നഷ്ടമായത്.

94 പോയിന്‍റു നേടിയ നോർവേയാണ് ഒന്നാമത്. സ്വന്തം സുരക്ഷയും നിയമവാഴ്ചയിലുള്ള വിശ്വാസത്തെയും കുറിച്ച് ജനാഭിപ്രായമനുസരിച്ചാണ് സൂചിക തയാറാക്കിയത്. ഒക്ടോബറിൽ ജോർജ് ടൗൺ യൂണിവേഴ്‌സിറ്റി പുറത്തിറക്കിയ വിമൻ, പീസ്, സെക്യൂരിറ്റി സൂചികയിലും യുഎഇ (98.5%) ഒന്നാമതെത്തിയിരുന്നു. സിംഗപ്പൂർ (96.9%) ആയിന്നു രണ്ടാം സ്ഥാനത്ത്. ഈ വർഷം നമ്പിയോ നടത്തിയ സർവേയിൽ ലോകത്തിലെ ഏറ്റവും സുരക്ഷിത 10 നഗരങ്ങളുടെ പട്ടികയിൽ അബുദാബി, ദുബായ്, ഷാർജ എമിമേറ്റുകൾ ഇടംപിടിച്ചിരുന്നു.

Leave A Reply

Your email address will not be published.