മാഞ്ചസ്റ്ററിൽ അസംബ്ലീസ് ഓഫ് ഗോഡ് മലയാളം സഭ
അസംബ്ലീസ് ഓഫ് ഗോഡിൻ്റെ ഒരു പുതിയ പ്രവർത്തനം ഇംഗ്ലണ്ടിലെ മാഞ്ചസ്റ്റർ എന്ന സ്ഥലത്ത് ആരംഭിക്കുന്നു . കാൽവറി അസംബ്ലീസ് ഓഫ് ഗോഡ് ചർച്ച് എന്ന് നാമകരണം ചെയ്തിരിക്കുന്ന ഈ കൂട്ടായ്മയുടെ ഉൽഘാടനയോഗം ഫെബ്രുവരി 12 വൈകിട്ട് 6 ന് മാഞ്ചസ്റ്ററിലെ ഓൾഡ് ഹാമിലുള്ള Sholver & Moorside Community center ൽ വച്ച് നടക്കും. IAG UK & Europe കൌൺസിൽ അംഗമായ പാസ്റ്റർ ജോൺലി ഫിലിപ്പ് അധ്യക്ഷത വഹിക്കുന്ന യോഗം IAG UK & Europe ചെയർമാൻ റവ ബിനോയ് എബ്രഹാം ഉത്ഘാടനം ചെയ്യും. ന്യൂലൈഫ് AG Preston ക്വയർ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. എല്ലാ ഞായറാഴ്ചകളിലും വൈകിട്ട് 4 മുതൽ 6 മണിവരെയാണ് ആരാധനാ യോഗങ്ങൾ നടക്കും .സുവി. ഷിജു ചാക്കോ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. മാഞ്ചെസ്റ്ററിൽ ജോലിക്കും പഠനത്തിനുമായി എത്തുന്നവർ കൂട്ടായ്മകൾക്കായി +44 -758 7356 147 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.