അസംബ്ലീസ് ഓഫ് ഗോഡ് ജനറൽ കൺവൻഷനു അടൂർ പറന്തലിൽ തുടക്കമായി

സമൂഹത്തെ ദൈവോന്മുഖമാക്കുന്നത് മികച്ച ദൗത്യം: റവ ടി.ജെ ശാമുവേൽ

അടൂർ-പറന്തൽ: സമൂഹത്തെ ദൈവോന്മുഖമാക്കുന്നത് മികച്ച ദൗത്യമാണെന്നും വിശ്വാസികൾ അതിനു മുൻതൂക്കം നല്കണമെന്നും അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ സൂപ്രണ്ട് റവ. ടി.ജെ. സാമുവേൽ പറഞ്ഞു.

അസംബ്ലീസ് ഓഫ് ഗോഡ് ജനറൽ കൺവൻഷൻ അടൂർ പറന്തൽ കൺവൻഷൻ ഗ്രൗണ്ടിൽ ഉദ്ഘാനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ദൈവജനം അനുദിനം നവീകരിക്കപ്പെടണമെന്നും ദൈവസന്നിധിയിൽ പുനരർപ്പണം ചെയ്യണമെന്നും അതു ദൗത്യനിർവ്വഹണത്തിനു പ്രോത്സാഹനമാകുമെന്നും പാസ്റ്റർ ടി.ജെ. സാമുവേൽ പറഞ്ഞു.

സഭയുടെ മധ്യമേഖല ഡയറക്ടർ പാസ്റ്റർ ജെ.സജി അദ്ധ്യക്ഷത വഹിച്ചു. പാസ്റ്റർ ഷാജി യോഹന്നാൻ മുഖ്യപ്രഭാഷണം നടത്തി. സഭാ അസിസ്റ്റൻ്റ് സൂപ്രണ്ട് ഡോ. ഐസക് വി മാത്യു, പാസ്റ്റർ രാജൻ ജോർജ് എന്നിവർ സംഗീതപുസ്തകം പ്രകാശനം ചെയ്തു.

സജി മത്തായി കാതേട്ട് അനുമോദന പ്രസംഗം നടത്തി. പാസ്റ്റർമാരായ ജി.തോമസ്, ടി.വി.തങ്കച്ചൻ, ബിനു വിസ് എന്നിവർ പ്രാർത്ഥന നയിച്ചു. എ.ജി. ക്വയർ ആരാധനയ്ക്കു നേതൃത്വം നല്കി.

കൺവൻഷനിൽ നാളെ (1 – 2 – 2023 )

രാവിലെ 9 മുതൽ 5 വരെ ശുശ്രുഷകസമ്മേളനം

പാസ്റ്റർമാരായ നിറ്റ്സൺ കെ വർഗീസ്, പി.കെ.ജോസ്, ടി.എസ്.സാമുവേൽ കുട്ടി, ഡോ.സന്തോഷ് ജോൺ, ഡോ.ഐസക് ചെറിയാൻ,

വൈകിട്ട് 6 നു പൊതുയോഗം: ഡോ. എ. കെ. ജോർജ്, റവ.ജോർജ് പി. ചാക്കോ

 

വാർത്ത: മീഡിയ ടീം, എ ജി ജനറൽ കൺവൻഷൻ 2023

Leave A Reply

Your email address will not be published.