
കുവൈറ്റ് സിറ്റി: ഇന്ത്യ പെന്തകോസ്ത് ദൈവസഭ ഫുൾ ഗോസ്പൽ ചർച്ച് കുവൈറ്റ് സഭാംഗം തിരുവല്ല എടത്വാ ചെത്തിപുരക്കൽ ശ്രീ എബ്രഹാം വർക്കി (72 വയസ്സ്) നവംബർ 28 തിങ്കളാഴ്ച്ച കുവൈറ്റിൽ വച്ച് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ചില നാളുകളായി കുവൈറ്റ് ക്യാൻസർ സെന്ററിൽ (കെ സി സി) ചികിത്സയിലായിരുന്നു. കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തിലെ ഹസാവി ക്ലിനിക്കിലെ ഉദ്യോഗസ്ഥനായിരുന്നു ശ്രീ എബ്രഹാം വർക്കി.
ഭാര്യ: വത്സാ വർക്കി. മക്കൾ: വിനു, വിവിൻ (ഇരുവരും ക്യാനഡ).
