ഇടയ്ക്കാട് ശാലേം എ. ജി യുടെ പുതുക്കി നിർമ്മിച്ച സഭാഹാളിൻ്റെ സമർപ്പണം ശനിയാഴ്ച

വാർത്ത: ഷാജൻ ജോൺ ഇടയ്ക്കാട്

ഇടയ്ക്കാട്: ഇടയ്ക്കാട് ശാലേം എ ജി യുടെ പുതുക്കി നിർമ്മിച്ച സഭാഹാളിൻ്റെ സമർപ്പണം ഡിസംബർ മൂന്ന് ശനിയാഴ്ച രാവിലെ 9.30 ന് നടക്കും. സമർപ്പണ ശുശ്രുഷയോടൊപ്പം അടൂർ സെക്ഷൻ മാസയോഗവും നടക്കും. അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് അസിസ്റ്റൻ്റ് സൂപ്രണ്ട് ഡോ.ഐസക് വി മാത്യു സമർപ്പണ ശുശ്രുഷ നടത്തും. അടൂർ സെക്ഷൻ പ്രസ്ബിറ്റർ പാസ്റ്റർ ഷാബു ജോൺ അദ്ധ്യക്ഷത വഹിക്കും. മദ്ധ്യമേഖല മുൻ ഡയറക്ടർ പാസ്റ്റർ ഒ.സാമുവേൽ സഭാഹാൾ തുറന്നു നല്കുകയും സഭാ ശുശ്രുഷകനും സഭയുടെ ഡിസ്ട്രിക്ട് മുൻ സെക്രട്ടറിയുമായ പാസ്റ്റർ ടി. മത്തായിക്കുട്ടി പുതിയതായി വാങ്ങിയ വസ്തുവിൻ്റെ സമർപ്പണ പ്രാർത്ഥനയ്ക്കു നേതൃത്വം നല്കുകയും ചെയ്യും. സഭാ ഡയറക്ടറി ക്രൈസ്റ്റ് അംബാസിഡേഴ്സ് ഡിസ്ട്രിക്ട് പ്രസിഡൻ്റും സെക്ഷൻ മുൻപ്രസ്ബിറ്ററുമായ പാസ്റ്റർ ജോസ് ടി ജോർജ് പ്രകാശനം ചെയ്യും.

സഭയുടെയും സഹോദരി സഭകളുടെയും പ്രമുഖരും സെക്ഷൻ ചുമതലക്കാരും സംബന്ധിക്കുകയും ആശംസാ പ്രഭാഷണം നടത്തുകയും ചെയ്യും. എഴുപത്തഞ്ച് വയസ് കഴിഞ്ഞ സഭയുടെ മുതിർന്ന അംഗങ്ങളെ സമ്മേളനത്തിൽ ആദരിക്കും. ഇടയ്ക്കാട് എ.ജി ക്വയർ സംഗീതാരാധന നയിക്കും. സഭാ ട്രഷറാർ ബ്രദർ ജോസ് സാമുവേൽ സ്വാഗതവും സെക്രട്ടറി ബ്രദർ ബേബി ഡാനിയേൽ കൃതജ്ഞതയും പറയും.

നാല്പത്തിയേഴു വർഷം മുമ്പാണ് ഇടയ്ക്കാട് എ.ജി.സഭ ആരംഭിച്ചത്. കൊല്ലം ജില്ലയിലെ പോരുവഴി പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഇടയ്ക്കാട് പത്തനംതിട്ട ജില്ലയിലെ കടമ്പനാടിനും കൊല്ലം ജില്ലയിലെ ശൂരനാടിനും മദ്ധ്യഭാഗത്തായി സ്ഥിതി ചെയ്യുന്നു.

 

Leave A Reply

Your email address will not be published.