വേല തികച്ചു പാസ്റ്റർ സിജു ഉള്ളന്നൂർ യാത്രയായി
ചെങ്ങന്നൂർ ടൗൺ ശാരോൺ ചർച്ച് പാസ്റ്ററും എക്സൽ വിബിഎസ് പ്രവർത്തകനും ആയിരുന്ന സിജു ഉള്ളന്നൂർ നിത്യതയിൽ ചേർക്കപ്പെട്ടു .
രക്താർബുദം ബാധിച്ച് കഴിഞ്ഞ ഒരു വർഷത്തിലധികമായി ആയി ട്രീറ്റ്മെൻറ് ആയിരുന്നു
എന്നാൽ വീട്ടിൽ മടങ്ങിയെത്തിയ ശേഷവും ബ്ലഡ് കൗണ്ട് കുറഞ്ഞതിനെ തുടർന്നു തിരുവനന്തപുരം ആർസിസി യിലേക്ക് തുടർ ചികിത്സയ്ക്കായി അഡ്മിറ്റ് ചെയ്തിരുന്നു .
ലോകത്തിന്റെ വിവിധ ഭാഗത്തു നിന്നു പ്രാർത്ഥിക്കുകയും കൈത്താങ്ങ് നൽകുകയും ചെയ്തവർ അനേകരാണ് . ചില വർഷങ്ങളായി എക്സൽ വിബിഎസ് പ്രവർത്തനത്തിൽ പങ്കാളിയായിരുന്നു കൂടാതെ ചെങ്ങന്നൂർ ചർച്ച് പാസ്റ്റർ ആയി സേവനമനുഷ്ഠിച്ചു വരുമ്പോളാണ് രോഗബാധിതനായി ചികിത്സ ആരംഭിച്ചത്. ഭാര്യയും നാലു വയസു മാത്രം പ്രായമുള്ള ഒരു കുഞ്ഞും ഉണ്ട്.