മലബാറിന്റെ അപ്പൊസ്തോലനും ഐ.പി.സി സീനിയർ ശുശ്രൂഷകനുമായ പാസ്റ്റർ വി.ജെ ജോർജ്ജ് നിത്യതയിൽ

നിലമ്പൂർ: ഐപിസി സീനിയർ ശുശ്രൂഷകനും നിലമ്പൂർ സൗത്ത് സെന്റർ ശുശ്രൂഷകനുമായ പാസ്റ്റർ വി.ജെ.ജോർജ് (95) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം പിന്നീട്.

ചെങ്ങന്നൂർ ചേറ്റുകുഴിയിൽ ജോൺ – മറിയാമ്മ ദമ്പതികളുടെ മകനായി 1926-ൽ ജനിച്ചു. മർത്തോമാ സഭയിൽ കൊച്ചു

കുഞ്ഞുപദേശിയുടെ ഉണർവ് നടക്കുന്ന കാലത്ത് ഒൻപതാം വയസിൽ രക്ഷിക്കപ്പെട്ടു. പതിനാലാം വയസിൽ വെട്ടിയാറ്റ് ചാക്കോച്ചന്റെ കൈക്കീഴിൽ

സ്നാനമേറ്റു.വീട്ടുകാരുടെ എതിർപ്പിനെ വകവയ്ക്കാതെയായിരുന്നു കർത്താവിനായി ഹൃദയം നല്കിയത്. 1942-ൽ 16 ആം വയസിൽ പാസ്റ്റർ ടി.എൻ ഏബ്രഹാമിന്റെ കൂടെ താമസിച്ചു കൊണ്ട് പത്തിച്ചിറ സഭയുടെ ശുശ്രൂഷകനായി. പിന്നീട് ആറാമട കൊച്ചു കുഞ്ഞ് സന്യാസിയുടെ കൂടെ 1949 വരെ തെക്കൻ തിരുവിതാംകൂറിൽ പ്രവർത്തിച്ചു.

1950-ൽ കുടുംബജീവിതം ആരംഭിച്ച പാസ്റ്റർ വി.ജെ.ജോർജ് -ഏലിയാമ്മ ദമ്പതികൾ ചിങ്ങവനം, കാനം, തലപ്പാടി, പുതുപ്പള്ളി, കൊട്ടാരക്കരയിൽ ആയൂർ, പുത്തൻപീടിക, കലയപുരം, ഓടനാവട്ടം, തട്ട, പനവേലി, ഉമ്മന്നൂർ, വാളകം, ചെറുവയ്ക്കൽ, ചാത്തന്നൂർ എന്നീ സഭകളിൽ ശുശ്രൂഷിച്ചു.

1979-ൽ നിലമ്പൂർ സെന്ററിന്റെ ശുശ്രൂഷകനായി മലബാറിലേക്ക്. അരനൂറ്റാണ്ടുകാലം നിലമ്പൂർ മേഖലയിൽ ഐ.പി.സി പ്രസ്ഥാനത്തിന്റെ കാരണവരായി പാസ്റ്റർ വി.ജെ ജോർജ് ശുശ്രൂഷിച്ചു.

ഭാര്യ: പരേതയായ ഏലിയാമ്മ ജോർജ്.

മക്കൾ: പാസ്റ്റർ ജോൺ ജോർജ് (ഐപിസി മലബാർ മേഖല ചെയർമാൻ, ഐപിസി കേരളാ സ്റ്റേറ്റ് മുൻ കൗൺസിലംഗം, നിലമ്പൂർ നോർത്ത് സെന്റർ അസോ.സെൻറർ ശുശ്രൂഷകൻ), ജേക്കബ് ജോർജ്, മറിയാമ്മ ജോയ്, എലിസബത്ത് കുര്യൻ.

മരുമക്കൾ: സാറമ്മ ജോൺ, ജോസ് കുളക്കട, വത്സ ജേക്കബ്, പാസ്റ്റർ ബാബു തലവടി (ഐ പിസി കേരളസ്റ്റേറ്റ് കൗൺസിൽ അംഗം)

Flyer for news-2
Flyer for news-1
Leave A Reply

Your email address will not be published.