സിസ്റ്റർ മേരിയാൻ ജെ ജോർജിൻ്റെ ക്രിസ്ത്യൻ ബാൻഡിന് ഗ്രാമി അവാർഡ്
ലാസ് വേഗസ് (യു എസ് എ): അറുപത്തിനാലാമത് ഗ്രാമി അവാർഡ് സ്വന്തമാക്കി മലയാളി പെന്തക്കോസ്തുകാരി സിസ്റ്റർ മേരിയാൻ ജെ ജോർജ് മലയാളി ക്രൈസ്തവ സമൂഹത്തിന് അഭിമാനമായി.
അമേരിക്കയിലെ ലാസ് വേഗസിൽ വച്ച് നടന്ന് അറുപത്തിനാലാമത് ഗ്രാമി അവാർഡ്സ് ചടങ്ങിലാണ് ‘Best Contemporary Christian Music Album’ വിഭാഗത്തിൽ സിസ്റ്റർ മേരിയാൻ ജെ ജോർജ് സംഗീത ലോകത്തെ ഏറ്റവും വലിയ ഈ അവാർഡ് കരസ്ഥമാക്കിയത്. മാവേരിക് സിറ്റിയും എലിവേഷൻ ബാൻഡും സംയുക്തമായി നിർമ്മിച്ച ക്രിസ്ത്യൻ ആൽബത്തിനാണ് അവാർഡ് ലഭിച്ചത്.
ക്രൈസ്തവ സംഗീത ലോകത്ത് പ്രശസ്തരായ മാറിയ മേരിയാൻ ജെ. ജോർജ്, ആനന്ദപ്പള്ളി അസംബ്ലിസ് ഓഫ് ഗോഡ് സഭാംഗങ്ങളായ ഡോക്ടർ എ.കെ. ജോർജ് – സാറാ കോവൂർ ദമ്പതികളുടെ മരുമകളാണ്.