പെന്തക്കോസ്ത് യൂത്ത് കൗൺസിൽ (പി.വൈ.സി) കർണാടക സ്റ്റേറ്റ് പ്രവർത്തനോത്ഘാടനം നാളെ

ബെംഗളൂരു: പെന്തക്കോസ്തൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ (പി.സി.ഐ) യുവജന വിഭാഗമായ പെന്തക്കോസ്ത് യൂത്ത് കൗൺസിൽ (പി.വൈ.സി) കർണാടക സ്റ്റേറ്റ് രൂപീകരണവും പ്രവർത്തനോത്ഘാടനവും നാളെ, ഏപ്രിൽ 5 ചൊവ്വാഴ്ച്ച വൈകിട്ട് 5 മുതൽ 7.30pm വരെ ഹെന്നൂർ ഗദലഹള്ളി ഫെയ്ത്ത്സിറ്റി എ.ജി ചർച്ച് ഹാളിൽ നടക്കും.

കർണാടകത്തിലെ ക്രൈസ്തവ പെന്തക്കൊസ്ത് സഭാനേതാക്കളും സാമൂഹിക, രാഷ്ട്രീയ പ്രവർത്തകരും പങ്കെടുക്കുന്ന യോഗത്തിൽ കേരളത്തിലെ പി.വൈ.സി ജനറൽ, സ്റ്റേറ്റ് ഭാരവാഹികളും പങ്കെടുക്കും. ബാംഗ്ലൂരിലെ വിവിധ പെന്തക്കോസ്ത് സഭാ, സംഘടന, ക്രൈസ്തവ മാധ്യമ പ്രവർത്തകർ തുടങ്ങിയവരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഉത്ഘാടന സമ്മേളനത്തിന് വിപുലമായ ക്രമീകരണങ്ങൾ നടന്നുകൊണ്ടിരിക്കുന്നു.

പാസ്റ്റർമാരായ ജെസ്റ്റിൻ കോശി, ജോൺസൺ ടി ജേക്കബ്, ജിജോയ് മാത്യൂ എന്നിവർ നേതൃത്വം നൽകും.

കൂടുതൽ വിവരങ്ങൾക്ക്: +917829090900, +9197404 05395, +9198865 33065

Leave A Reply

Your email address will not be published.