SIAG ചാരിറ്റി ഡിപ്പാർട്ട്‌മെൻ്റ് പ്രോജക്റ്റ് ‘സർവൈവർസ്’ പദ്ധതിയുടെ ഉദ്ഘാടനം നടന്നു.

പുനലൂർ: SIAG യിലെ എല്ലാ ഡിസ്ട്രിക്ടിലും ഡ്രസ് മേക്കിംഗ് പരിശീലന കേന്ദ്രം സ്ഥാപിക്കാൻ ലക്ഷ്യമിടുന്ന സൗത്ത് ഇന്ത്യ അസംബ്ലീസ് ഓഫ് ഗോഡിന്റെ ചാരിറ്റി ഡിപ്പാർട്ട്‌മെന്റിന്റെ പ്രോജക്റ്റാണ് സർവൈവർസ്”. പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം 2022 ഫെബ്രുവരി 4-ന് പുനലൂർ AGMDC യുടെ ആസ്ഥാനത്ത് SIAG ജനറൽ സൂപ്രണ്ട് റവ. ഡോ. വി.ടി. എബ്രഹാം നിർവഹിച്ചു. AGMDC – യുടെ തെക്കൻ, വടക്കൻ മേഖലകളിലെ രണ്ട് പരിശീലന കേന്ദ്രങ്ങളിലേക്ക് പത്ത് തയ്യൽ മെഷീനുകൾ വിതരണം ചെയ്തു. ദുബായിലെ ബെഥേൽ എജിയാണ് പദ്ധതിക്ക് ധനസഹായം നൽകിയത്. റവ. സജിമോൻ ബേബി (ഡയറക്ടർ, എസ്‌ഐ‌എ‌ജി ചാരിറ്റി ഡിപ്പാർട്ട്‌മെന്റ്) അധ്യക്ഷത വഹിച്ച യോഗത്തിൽ റവ. ഡോ. കെ.ജെ മാത്യു (ജനറൽ സെക്രട്ടറി, എസ്‌ഐ‌എ‌ജി), റവ. ​​ടി. വി.പൗലോസ്, റവ.എ.രാജൻ, റവ. സി. ജെ.സാമുവൽ, റവ. ടി. മത്തായിക്കുട്ടി, റവ. സാം യു. (MDC C A പ്രസിഡന്റ്), റവ. ​​റോയ്സൺ ജോണി,[SIAG മിഷൻസ്] റവ. ​​വി. വൈ ജോസുകുട്ടി [AGMDC മദ്ധ്യമേഖല ഡയറക്ടർ] തുടങ്ങിയവർ ആശംസകൾ അറിയിച്ചു. പാസ്റ്റർ സിജു സ്ക്കറിയ എല്ലാവർക്കും സ്വാഗതം പറഞ്ഞു. AGMDC ഓഫിസ് സ്റ്റാഫുകളും, MDC യുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ശുശ്രൂഷകരും പങ്കെടുത്തു.

Flyer for news-2
Flyer for news-1
Leave A Reply

Your email address will not be published.