തിരുവനന്തപുരം : അസംബ്ലീസ് ഓഫ് ഗോഡ് ആര്യനാട് സെക്ഷനിലെ കോട്ടൂർ സഭാ ശുശ്രൂഷകൻ കൊടങ്ങാവിള തോപ്പുവിള വീട്ടിൽ കർത്തൃദാസൻ പാസ്റ്റർ ജെ. നേശമണി (70 വയസ്സ്) ഒക്ടോബർ 30 ശനിയാഴ്ച്ച കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. അസംബ്ലിസ് ഓഫ് ഗോഡ് പെരുങ്കടവിള, പേരയം, ചെറുമഞ്ചൽ എന്നീ സഭകളിൽ മുൻപ് ശുശ്രൂഷിച്ചിട്ടുണ്ട്.
ഭാര്യ : ശ്രീമതി ജ്യോതി ഭായ്. മക്കൾ: ശോഭ ജെ. എൻ, ബെത്സി ജെ. എൻ, ഷൈൻ എൻ. ജെ. മരുമക്കൾ: പാസ്റ്റർ രാജേഷ് (ഐ. പി. സി, ആര്യങ്കോട്), പാസ്റ്റർ സാം പൗലോസ് (ന്യൂ ഇന്ത്യ ചർച്ച്, രാജാക്കാട്).
സംസ്കാരം ഒക്ടോബർ 31 ഞായർ ഉച്ചയ്ക്ക് 2 മണിക്ക് കാട്ടാക്കട, തൂങ്ങാംപാറ ഇണ്ടന്നൂർ റോഡിലെ വാടക വീട്ടിൽ ആരംഭിച്ച് 4 മണിക്ക് സ്വദേശമായ കൊടുങ്ങവിളയിലേക്ക് കൊണ്ടു പോകും. ദുഃഖത്തിൽ ആയിരിക്കുന്ന ദൈവസഭയെയും പ്രിയപെട്ടവരെയും പ്രാർത്ഥനയിൽ ഓർക്കുക.