ഇൻഡ്യ പെന്തെക്കോസ്തു ദൈവസഭ കേരള സ്റ്റേറ്റ് എക്സിക്യൂട്ടീവ് പ്രളയ ബാധിത പ്രദേശങ്ങൾ സന്ദർശിച്ചു

കോട്ടയം: ഇൻഡ്യ പെന്തെക്കോസ്തു ദൈവസഭ കേരള സ്റ്റേറ്റ് എക്സിക്യൂട്ടീവ് അംഗങ്ങൾ പ്രളയ ബാധിത പ്രദേശങ്ങളായ മുണ്ടക്കയം, കുട്ടീക്കൽ, കൊക്കയാർ, സന്ദർശിക്കുകയും അർഹരായ ദൈവദാസന്മാർക്കും വിശ്വാസികൾക്കും അടിയന്തരമായ സാമ്പത്തിക സഹായം വിതരണം ചെയ്തു. കേരള സ്റ്റേറ്റ് എക്സിക്യൂട്ടീവ് അംഗങ്ങളായ സ്റ്റേറ്റ് വൈസ് പ്രസിഡന്റ് പാസ്റ്റർ സി. സി ഏബ്രഹാം, ജോയിന്റ് സെക്രട്ടറി പാസ്റ്റർ ദാനിയേൽ കൊന്നനിൽക്കുന്നതിൽ, ട്രഷറർ ബ്രദർ. പി.എം ഫിലിപ് എന്നിവരടങ്ങിയ ടീമാണ് വിവിധ പ്രദേശങ്ങൾ സന്ദർശിച്ചത്. പ്രളയ ബാധിത പ്രദേശങ്ങളിലെ സഭകൾ ഉൾപ്പെടുന്ന സെന്ററുകളിലെ ശുശ്രുഷകരായ പാസ്റ്റർ പി.സി മാത്യൂസ് ( പാലാ ഈസ്റ്റ്), പാസ്റ്റർ മാത്യൂ പി ഡേവിഡ് (പാറത്തോട്), പാസ്റ്റർ ഈ.ടി കുഞ്ഞുമോൻ (മുണ്ടക്കയം), പാസ്റ്റർ ബിനോയ് ചാക്കോ ( എരുമേലി സെന്റർ പ്രതിനിധി) എന്നിവർ സന്നിഹിതരായിരുന്നു.

പ്രളയത്തിൽ ദുരിതമനുഭവിക്കുന്ന ശുശ്രുഷകർക്കും വിശ്വാസികൾക്കും തുടർന്നും ലഭ്യമാകുന്ന നിലയിൽ സഹായങ്ങൾ നൽകുമെന്നും എക്സിക്യൂട്ടീവ് അംഗങ്ങൾ അറിയിച്ചു. ഇതിലേക്കായി വിശ്വാസി സമൂഹത്തിന്റെ പ്രാർത്ഥനയും സഹകരണവും അത്യന്താപേക്ഷിതമാണെന്നും നമ്മുടെ സഹോദരങ്ങൾക്ക് അവരുടെ വേദനയിൽ കൈത്താങ്ങായി നിലനിൽക്കണമെന്നും കൂട്ടി ചേർത്തു.

Flyer for news-2
Flyer for news-1
Leave A Reply

Your email address will not be published.