യാത്രാവിലക്ക് നീക്കി അമേരിക്ക; നവംബര്‍ മുതല്‍ യുഎസിലേക്ക് പറക്കാം, പുതിയൊരു സമീപനമെന്ന് പ്രസിഡന്റ് ജോ ബൈഡൻ

വാഷിംഗ്‌ടൺ: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഇന്ത്യ ഉള്‍പ്പെടെ രാജ്യങ്ങളില്‍ നിന്നുള്ള പൌരന്മാര്‍ക്ക് ഏര്‍പ്പെടുത്തിയ യാത്രാവിലക്ക് നീക്കി അമേരിക്ക. രണ്ട് ഡോസ് വാക്സിനും എടുത്ത വിദേശികള്‍ക്ക് നവംബര്‍ മുതല്‍ അമേരിക്കയില്‍ പ്രവേശിക്കാം.

പുതിയൊരു സമീപനം സ്വീകരിക്കാനൊരുങ്ങുകയാണ് പ്രസിഡന്‍റ് ജോ ബൈഡനെന്ന് കൊറോണ വൈറസ് റെസ്പോണ്‍സ് കോഡിനേറ്റര്‍ ജെഫ്രി സിയന്‍സ് പറഞ്ഞു. നവംബര്‍ മുതല്‍ യാത്രാവിലക്കിലെ ഇളവ് പ്രാബല്യത്തില്‍ വരും. 18 മാസം മുമ്പ് ഡോണൾഡ് ട്രംപ് ഏർപ്പെടുത്തിയ യാത്രാ നിയന്ത്രണങ്ങളിലാണ് ബൈഡന്‍ ഇളവ് വരുത്തുന്നത്. യാത്രാവിലക്ക് നീക്കണമെന്ന് യൂറോപ്യൻ രാജ്യങ്ങളില്‍ നിന്ന് ഉള്‍പ്പെടെ നിരന്തരം ഉയര്‍ന്ന ആവശ്യം അംഗീകരിച്ചിരിക്കുകയാണ് ബൈഡന്‍. പ്രതിരോധ കുത്തിവെപ്പ് പൂര്‍ത്തിയാക്കിയ വിദേശ പൗരന്മാരെ മാത്രമേ അമേരിക്കയില്‍ പ്രവേശിപ്പിക്കൂ എന്ന് ജെഫ്രി സിയന്‍സ് പറഞ്ഞു.

Flyer for news-2
Flyer for news-1
Leave A Reply

Your email address will not be published.