ബെംഗളൂരുവിൽ അപ്പാർട്ട്മെൻ്റിൽ തീപിടുത്തം; ഒരു മരണം

ബെംഗളൂരു: കർണാടക തലസ്ഥാനമായ ബെംഗളൂരുവിലെ ദേവരച്ചിക്കനഹള്ളിക്ക് സമീപം ഒരു സ്വകാര്യ അപ്പാർട്ട്മെന്റിലുണ്ടായ തീപിടിത്തത്തിൽ ഒരാൾ മരിക്കുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഐഐഎം ബെംഗളൂരുവിന് സമീപം ബേഗൂരിലെ ദേവർച്ചിക്കന ഹള്ളിയിലെ അപ്പാർട്മെന്റിൽ ആണ് തീപിടുത്തം നടന്നത്.

സംഭവം നടന്ന അശ്രിത് ആസ്പയർ അപ്പാർട്ട്മെന്റിനുള്ളിൽ നിരവധി ആളുകൾ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു . ഇന്ന് ഉച്ചകഴിഞ്ഞ് 3:30 ന് പൈപ്പ് ലൈനിലെ ഗ്യാസ് ചോർച്ച കാരണമാണ് തീപിടുത്തം ഉണ്ടായതെന്നും മൂന്ന് ഫയർ എഞ്ചിനുകൾ തീയണക്കാൻ സ്ഥലത്തെത്തിയതായും കെട്ടിടത്തിൽ കുടുങ്ങി കിടക്കുന്നവരെ പുറത്തെത്തിക്കാനുള്ള രക്ഷ പ്രവർത്തനങ്ങൾ തുടരുന്നു.

Leave A Reply

Your email address will not be published.