ബസവരാജ് ബൊമ്മെ പുതിയ കർണാടക മുഖ്യമന്ത്രി

ബംഗളൂരു: കർണാടകയുടെ പുതിയ മുഖ്യമന്ത്രിയായി ബസവരാജ് ബൊമ്മെ തിരത്തെടുക്കപ്പെട്ടു. യെദ്യൂരപ്പ തന്നെയാണ് ബസവരാജ് ബൊമ്മെയുടെ പേര് നിർദേശിച്ചത്. ബംഗളൂരുവിൽ ചേർന്ന നിയമസഭാകക്ഷി യോഗത്തിലാണ് തീരുമാനം. ലിംഗായത്ത് സമുദായ നേതാവെന്ന പരിഗണനയാണ് ബസവരാജ് ബൊമ്മെയ്ക്ക് അനുകൂല ഘടകമായത്.

ജനതാ ദൾ യുണൈറ്റഡ് അംഗമായിരുന്ന ബസവരാജ് ബൊമ്മെ 2008 ഫെബ്രുവരിയിലാണ് ബിജെപിയിൽ അംഗമാകുന്നത്. തുടർന്ന് ഹവേരി ജില്ലയിലെ ഷിഗാവോൺ മണ്ഡലത്തിൽ നി്ന്ന് എംഎൽഎയായി തെരഞ്ഞെടുക്കപ്പെട്ടു.

മുൻപ് സംസ്ഥാനത്തെ ആഭ്യന്തര, നിയമ പാർലമെന്ററികാര്യ മന്ത്രിയായും, ജല സഹകരണ വകുപ്പ് മന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്.

മുൻ കർണാടക മുഖ്യമന്ത്രി എസ്.ആർ ബൊമ്മെയുടെ മകനാണ് ബസവരാജ് ബൊമ്മെ.

Flyer for news-2
Flyer for news-1
Leave A Reply

Your email address will not be published.