കൊവിഡ് പ്രതിസന്ധി കാലത്ത് ഇന്ത്യക്കായി പ്രാര്‍ത്ഥിച്ചവരില്‍ മുന്നില്‍ പാക് ജനത; സി.എം.യൂ പഠനം

രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം സൃഷ്ടിച്ച പ്രതിസന്ധികാലത്ത് അലിഞ്ഞില്ലായത് അതിര്‍ത്തികള്‍ക്കുപ്പറത്തെ വൈര്യവും അകല്‍ച്ചയും.ട്വിറ്ററില്‍ വന്ന ഹാഷ്ടഗാഗുകള്‍ സംബന്ധിച്ച് അമേരിക്കയിലെ ഒരു ടെക് ടീം നടത്തിയ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പഠനത്തില്‍ ഇന്ത്യക്ക് പിന്തുണയും പ്രാര്‍ത്ഥനയും നല്‍കുന്ന ട്വീറ്റുകളാണ് കൊവിഡ് രണ്ടാം തംരംഗ സമയത്ത് പാകിസ്താന്‍ ട്വിറ്ററില്‍ ട്രെന്‍ഡിംഗായത്.

അമേരിക്കയിലെ സിഎംയു യൂണിവേഴ്‌സിറ്റി ഗവേഷകരാണ് ഈ പഠനം നടത്തിയത്. ഇന്ത്യാനീഡ്ഓക്‌സിജന്‍, പാകിസ്താന്‍ സ്റ്റാന്‍ഡ് വിത്ത് ഇന്ത്യ, കശ്മീര്‍ വിഷയവുമായി ബന്ധപ്പെട്ട് വന്ന സേ സോറി ടു ഇന്ത്യ എന്നീ മൂന്ന് ലക്ഷം ഹാഷ് ടാഗുകളാണ് ഇവര്‍ പഠന വിധേയമാക്കിയത്. ഇതില്‍ 55,712 ട്വീറ്റുകളും വന്നത് പാകിസ്താനില്‍ നിന്നാണ്. 46,651 ട്വീറ്റുകള്‍ ഇന്ത്യയില്‍ നിന്നും ബാക്കി ലോകത്തിലെ മറ്റു ഭാഗങ്ങളില്‍ നിന്നുമായിരുന്നു. ഈ ട്വീറ്റുകളില്‍ സ്‌നേഹവും സൗഹാര്‍ദവുമുള്ള ട്വീറ്റുകള്‍ ഈ ടീം വേര്‍തിരിച്ചു. ഇതുപ്രകാരം പാക്‌സ്താനില്‍ നിന്നുള്ള ട്വീറ്റുകളിലധികവും പോസിറ്റീവ് ട്വീറ്റുകളായിരുന്നു.

ഇന്ത്യയില്‍ കൊവിഡ് രോഗികളുടെ എണ്ണം അതീരൂക്ഷമായി പെരുകുകയും ആശുപത്രികള്‍ നിറയുകയും നിരന്തരം കൊവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്ത ഏപ്രില്‍ മെയ് മാസങ്ങളില്‍ പാകിസ്താന്‍ സര്‍ക്കാരും വിവിധ സെലിബ്രിറ്റികളും ഇന്ത്യക്ക് പിന്തുണയറിയിച്ച് രംഗത്തെത്തിയിരുന്നു.

Flyer for news-2
Flyer for news-1
Leave A Reply

Your email address will not be published.