പ്രവാസികളുടെ ഇന്ത്യയിലേക്കുള്ള യാത്ര; എയർ സുവിദ ഫോം കൃത്യമല്ലെങ്കിൽ യാത്ര തടസ്സമായേക്കുമെന്ന് എയർ ഇന്ത്യ

ദുബൈ : യു.എ.ഇയിൽ നിന്ന് ഇന്ത്യയിലേയ്ക്ക് പോകുന്നവർക്ക് നിർദേശവുമായി എയർ ഇന്ത്യ അധികൃതർ . യു.എ.ഇയിൽ നിന്ന് ഇന്ത്യയിലേയ്ക്ക് പോകുന്ന യാത്രക്കാർ എയർ സുവിദ സെൽഫ് റിപോർട്ടിങ് ഫോം കൃത്യമായി പൂരിപ്പിച്ച് സമർപ്പിക്കണമെന്ന് എയർ ഇന്ത്യ അധികൃതർ പറഞ്ഞു . ഇന്ത്യയിലെ എല്ലാ വിമാനത്താവളങ്ങളിലും ഇത് പരിശോധിക്കുമെന്നും അധികൃതർ വ്യക്തമാക്കി. പലരും ഇക്കാര്യത്തിൽ വീഴ്ച വരുത്തുന്നതായും ഇത് യാത്രയ്ക്ക് തടസ്സം സൃഷ്ടിക്കുന്നതായും അധികൃതർ അറിയിച്ചു . എയർ സുവിദ പോർട്ടലിലൂടെയാണ് ( www.newdelhiairport.in ) യാത്രയ്ക്ക് മുൻപ് സെൽഫ് ഡിക്ലറേഷൻ ഫോം ( എസ്.ഡി.എഫ് ) പൂരിപ്പിച്ച് സമർപ്പിക്കേണ്ടത്. അപ്ലോഡ് ചെയ്താൽ ഫോം പരിശോധിച്ച് പി.ഡി.എഫ് ഫയൽ ലഭ്യമാക്കും. ഇതിന്റെ പ്രിന്റൗട്ട് കോപ്പി വിമാനത്താവളത്തിൽ ഹാജരാക്കണം. കൊവിഡ് ആർ.ടി.പി.സി.ആർ നെഗറ്റീവ് റിപ്പോർട്ട് അപ്ലോഡ് ചെയ്യണം . കൂടാതെ പാസ്പോർട് കോപ്പിയും അപ്ലോഡ് ചെയ്യണം

എല്ലാ യാത്രക്കാരും നിർബന്ധമായും എസ്.ഡി.എഫ് ഫോമിന്റെ രണ്ടു പ്രിന്റൗട്ടുകളും കൊവിഡ് ആർ.ടി.പി.സി.ആർ നെഗറ്റീവ് റിപ്പാർട്ടും വിമാനത്താവളത്തിൽ ചെക് ഇൻ സമയത്ത് ഹാജരാക്കണം. എന്നാൽ ഇവയുടെ സ്ക്രീൻ ഷോട്ടുകൾ സ്വീകരിക്കില്ല . ഇത്രയും കാര്യങ്ങൾ കൃത്യമായി പൂർത്തീകരിക്കുന്നവർക്ക് മാത്രമേ യാത്ര അനുവദിക്കുകയുള്ളുവെന്നും അധികൃതർ വ്യക്തമാക്കി

Leave A Reply

Your email address will not be published.