പി.വൈ.സി. കേരള സ്റ്റേറ്റ് പഠനാവശ്യത്തിനായുള്ള മൊബൈൽ ഫോൺ വിതരണം നടത്തി
ചങ്ങനാശ്ശേരി: പെന്തെകോസ്തൽ യൂത്ത് കൗൺസിൽ സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നിർധനരായ പന്ത്രണ്ട് വിദ്യാർത്ഥികൾക്ക് പഠനാവശ്യത്തിനുള്ള മൊബൈൽ ഫോണുകൾ വിതരണം ചെയ്തു.
ചങ്ങനാശ്ശേരി ഐ.പി.സി. പ്രയർ ടവ്വറിൽ നടന്ന യോഗത്തിൽ പി.വൈ.സി. സംസ്ഥാന പ്രസിഡൻ്റ് ബ്രദർ ജിനു വർഗ്ഗീസിൻ്റെ അദ്ധ്യക്ഷതയിൽ
ജനറൽ പ്രസിഡൻ്റ് ബ്രദർ അജി കല്ലുങ്കൽ വിതരണോദ്ഘാടനം നിർവഹിച്ചു.
ജനറൽ സെക്രട്ടറി പാസ്റ്റർ റോയ്സൺ ജോണി, സംസ്ഥാന കൗൺസിൽ അംഗങ്ങളായ ബ്ലസ്സൻ മല്ലപ്പള്ളി, പാസ്റ്റർ ബിജേഷ് തോമസ്, റൂബെൻ തോമസ് തുടങ്ങിയവർ ആശംസകൾ അറിയിച്ചു.
സംസ്ഥാന സെക്രട്ടറി പാസ്റ്റർ ജെറി പൂവക്കാല സ്വാഗതവും ജോയിൻ്റ് സെക്രട്ടറി പാസ്റ്റർ ബ്ലെസ്സൻ ജോർജ് നന്ദിയും അറിയിച്ചു.
കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ച പി.വൈ.സി. ആലപ്പുഴ ജില്ല വൈസ് പ്രസിഡൻ്റ് പാസ്റ്റർ ചാർളി വർഗ്ഗീസിനെ സംസ്ഥാന കമ്മറ്റി ആദരിച്ചു.
ഉപയോഗപ്രദമായ മൊബൈൽ ഇല്ലാത്തതിനാൽ തങ്ങളുടെ മക്കളുടെ ഓൺലൈൻ പഠനം മുടങ്ങി പോകുമോ എന്നു ആശങ്കപ്പെടുന്ന നിരവധി പാസ്റ്റർമാരും ഒട്ടനവധി സഭാംഗങ്ങളും നമ്മുടെ സമൂഹത്തിൽ ഇനിയുമുണ്ടെന്നത് ഞങ്ങളെ അസ്വസ്തപ്പെടുത്തുന്നു..
ഈ സാഹചര്യത്തിൽ ചില വിദ്യാർഥികൾക്ക് കൂടി മൊബൈൽ ഫോൺ എത്തിച്ചു കൊടുക്കുവാൻ ഞങ്ങൾക്ക് താല്പര്യമുണ്ട്.
അതിലേക്ക് സഹായിപ്പാൻ താല്പര്യമുള്ള വിദേശത്തും സ്വദേശത്തുമുള്ള സഹോദരങ്ങൾക്ക് താഴെ കൊടുത്തിരിക്കുന്ന മൊബൈൽ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
നിങ്ങൾ നൽകുന്ന കൈത്താങ്ങൽ ഒരു വിദ്യാർത്ഥിക്കെങ്കിലും സഹായമായി മാറിയാൽ അതൊരു സൽപ്രവർത്തി ആയിരിക്കും.
ജിനു വർഗ്ഗീസ്:
9447398604
പാസ്റ്റർ ജെറി പൂവക്കാല:
8891227536