പഠന സഹായം വിതരണം ചെയ്യ്തു

മാനന്തവാടി: അൽഫാ & ഒമേഗ മീഡിയയുടെ നേത്യത്വത്തിൽ വയനാടൻ ആദിവാസി ഗോത്ര വിഭാഗത്തിൽപ്പെട്ട പത്താം ക്ലാസിൽ പഠിക്കുന്ന കുട്ടികൾക്ക് സ്മാർട്ട് ഫോൺ വിതരണം ചെയ്യ്തു. 2021 ജൂൺ 30 ന് മാനന്തവാടി AG ചർച്ചിൽ വച്ച് നടന്ന സമ്മേളനത്തിൽ സ്ഥലം MLA ഒ ആർ കേളു ഉദ്ഘാടനം നിർവ്വഹിച്ചു. പാസ്റ്റർ രാജു ആനിക്കാട് അദ്ധ്യക്ഷനായിരുന്നു. മിഡിയായെ പ്രതിനിധികരിച്ച് സറ്റേയിറ്റ് കോർഡിനേറ്റർ പാസ്റ്റർ സജിനെടുങ്കണ്ടം പങ്കെടുത്തു.ഈ പ്രവർത്തത്തിനു കൈത്താങ്ങൽ നൽകിയ ആൽഫ & ഒമേഗ പ്രയർ മിനിസ്ട്രിസ് , ഐ പി സി സിയോൺ അബുദാബി സഭ മറ്റു സഹോദരങ്ങളോടും ഉള്ള നന്ദി ബ്രദർ റെനു അലക്സ് അറിയിച്ചു.
പാസ്റ്റർ കെ.ജെ.ജോബ് തുടങ്ങിയ പ്രമുഖ വ്യക്തികൾ ആശംസ അറിയിച്ചു.

Leave A Reply

Your email address will not be published.