അസംബ്ളീസ് ഓഫ് ഗോഡ് നോർത്തേൺ ഡിസ്ട്രിക്റ്റ് ഹെഡ്ക്വാർട്ടേഴ് പണി പുരോഗമിക്കുന്നു
വാർത്ത: പോൾ മാള
ലക്നൗ: അസംബ്ളീസ് ഓഫ് ഗോഡ് നോർത്തേൺ ഡിസ്ട്രിക്റ്റ് കൗൺസിലിനു വേണ്ടി പണികഴിപ്പിക്കുന്ന ഓഫീസ് ഹെഡ്ക്വാർട്ടേഴ്സിൻ്റെ പണി പുരോഗമിക്കുന്നു.
6500 ചതുരശ്ര അടിയിൽ നിർമ്മാണം നടക്കുന്ന ഓഫീസ് കെട്ടിട സമുച്ചയത്തിൽ ഡിസ്ട്രിക്റ്റ് ഓഫീസ്, സൂപ്രണ്ടിൻ്റെ ഓഫീസ്, പ്രസ്ബിറ്ററി ഹാൾ, പ്രയർ ടവർ, ബുക്ക്സ്റ്റാൾ, ഡൈനിംങ്ഹാൾ കം കിച്ചൻ, ഓഫീസ് മാനേജർക്ക് വേണ്ടി ഒരു ഫാമിലി ക്വോർട്ടർ, സന്ദർശകരായി വരുന്ന 25- ഓളം ശുശ്രൂഷകർക്കു താമസിക്കാവുന്ന മുറികളും ഗ്രൗണ്ട് ഫ്ലോറിൽ ഏകദേശം 500 പേർക്ക് കൂടാവുന്ന ആരാധനാ ഹാളും ഉൾപ്പെടുന്നു. ഇവിടെ സഭയുടെ ശുശ്രൂഷകനായിരിക്കുന്നത് പാസ്റ്റർ ഹാരിസൺ മസ്സിയാണ്.
രാഷ്ടീയപരമായി ലോക ശ്രദ്ധ നേടിയ ലക്നൗ സിറ്റിയുടെ മധ്യത്തിൽ സ്ഥിതി ചെയ്യുന്ന ഓഫീസ് അത്യാധുനിക സൗകര്യങ്ങളോടെയാണ് ക്രമീകരിക്കുന്നത്.
നേരത്തെ ലക്നൗ തിയോളജിക്കൽ കോളേജ് പ്രവർത്തിച്ചിരുന്ന കെട്ടിടമാണ് ഡി. ഹെഡ്ക്വാർട്ടേഴ്സ് ആയി നവീകരിക്കുന്നത്. [ചിലവർഷങ്ങൾക്ക് മുമ്പ് ലേഖകൻ ഈ കോളേജ് സന്ദർശിക്കാനും വചനം പ്രസംഗിക്കാനും അവസരം ലഭിച്ചതോർക്കുന്നു.] സിറ്റിക്കു സമീപം മോഹൻലാൽ ഗഞ്ചിൽ സഭയുടെ കൈവശുള്ള 16 ഏക്കർ സ്ഥലത്താണ് ഇപ്പോൾ കോളേജിൻ്റെ പ്രവർത്തനം മാറ്റിസ്ഥാപിച്ചിരിക്കുന്നത്.
യു പി യും ഉത്തരാഖണ്ഡും ചേർന്നതാണ് നോർത്തേൺ ഡി. കൗൺസിൽ.യു പിയിൽ മാത്രം 75 ജില്ലകളുണ്ട്. കോവിഡ് മൂലം സാമ്പത്തിക പ്രതിസന്ധി നേരിടുന്നതുകൊണ്ട് ഓഫീസ് കെട്ടിടത്തിൻ്റെ പണി ഇഴഞ്ഞാണു നീങ്ങുന്നത്. എങ്കിലും ദൈവം അനുവദിച്ചാൽ ജൂലൈ അവസാനത്തോടെ ഓഫീസ് ഉൽഘാടനം ചെയ്യണമെന്ന് ആഗ്രഹിക്കുന്നു. അനേക വർഷത്തെ ചിരകാല സ്വപ്നമാണ് ഇത്. ദൈവമക്കളുടെ പ്രാർത്ഥനയുണ്ടാകണമെന്ന് ഡിസ്ട്രിക്റ്റ് സൂപ്രണ്ട് ഷാജി വർഗ്ഗീസ് അഭ്യർത്ഥിച്ചു.