പി. വൈ. പി. എ പത്തനംതിട്ട മേഖല ബ്ലഡ്‌ ഡോണെഷൻ ക്യാമ്പയിൻ 2021

പത്തനംതിട്ട : പത്തനംതിട്ട മേഖല പി. വൈ. പി. എ യുടെ നേതൃത്വത്തിൽ ഇന്ന് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ബ്ലഡ്‌ ഡോണെഷൻ പ്രോഗ്രാം നടന്നു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമായി നടക്കുന്ന ഈ സമയത്ത് പെന്തകോസ്ത് യുവജന സംഘടനയുടെ ഈ ഉദ്യമം വളരെ പ്രശംസനീയമാണെന്ന് പത്തനംതിട്ട ജനറൽ ആശുപത്രി രക്തദാന വിഭാഗം മേധാവി ഡോക്ടർ പ്രെറ്റി സക്കറിയ ജോർജും, കൗൺസിലർ സുനിത.എം എന്നിവർ പറഞ്ഞു.

മേഖല പി. വൈ. പി. എ യുടെ ഉപാധ്യക്ഷൻ ഇവാ. ആശിഷ് സാമുവേൽ അധ്യക്ഷത വഹിച്ച സമ്മേളനം മേഖല സെക്രട്ടറി പാസ്റ്റർ ബിനു കൊന്നപ്പാറ ഉദ്ഘാടനം ചെയ്തു . മേഖല ജോയിന്റ് സെക്രട്ടറി ബ്രദർ ജസ്റ്റിൻ നെടുവേലിൽ സ്വാഗതവും, പബ്ലിസിറ്റി കൺവീനർ ബ്രദർ റിജു സൈമൺ തോമസ് നന്ദിയും പ്രകാശിപ്പിച്ചു .

പ്രസ്തുത സമ്മേളനത്തിൽ മേഖല താലന്ത് കൺവീനർ സാബു സി എബ്രഹാം,പി. വൈ. പി. എ സ്റ്റേറ്റ് ഓഫീസ് സെക്രട്ടറി ഇവാ. വിക്ടർ മലയിൽ, റാന്നി വെസ്റ് സെന്റർ പ്രസിഡന്റ്‌ പാസ്റ്റർ ജിനു മാത്യു, പത്തനംതിട്ട സെന്റർ സെക്രട്ടറി ജിന്നി കാനാത്ത റയിൽ എന്നിവർ ആശംസകൾ അറിയിച്ചു.

Leave A Reply

Your email address will not be published.