ഹയർസെക്കൻഡറി; മൂല്യനിർണയം നാളെ തുടങ്ങും
അധ്യാപകർക്ക് വിഷയാടിസ്ഥാനത്തിൽ ഏറ്റവും അടുത്തുള്ള ക്യാമ്പുകൾ തന്നെ അനുവദിച്ചിട്ടുണ്ടെന്ന് വകുപ്പ് അധികൃതർ പറഞ്ഞു.
തിരുവനന്തപുരം: സംസ്ഥാനത്തെ ഹയർസെക്കൻഡറി മൂല്യനിർണയം നാളെ തുടങ്ങും.14 ജില്ലകളിലായി 79 ക്യാമ്പുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. 26000 അധ്യാപകർ പങ്കെടുക്കുന്നത്. ലോക്കഡോൺ തുടരുന്ന സാഹചര്യത്തിൽ ക്യാമ്പുകളിലെത്തുന്നതിലെ ബുദ്ധിമുട്ട് അധ്യാപകർ അറിയിച്ചെങ്കിലും മൂല്യനിർണയ ക്യാമ്പ് മാറ്റില്ലെന്നാണ് വിദ്യാഭ്യാസ വകുപ്പിൻ്റെ നിലപാട്.
അധ്യാപകർക്ക് വിഷയാടിസ്ഥാനത്തിൽ ഏറ്റവും അടുത്തുള്ള ക്യാമ്പുകൾ തന്നെ അനുവദിച്ചിട്ടുണ്ടെന്ന് വകുപ്പ് അധികൃതർ പറഞ്ഞു. ജൂൺ 19നാണ് മൂല്യനിർണയം അവസാനിക്കുന്നത്, 21ന് ഹയർസെക്കൻഡറി പ്രാക്ടിക്കൽ പരീക്ഷ തുടങ്ങും.
അതേസമയം, എസ്എസ്എൽസി മൂല്യനിർണയം 7ന് തുടങ്ങുന്നത്. കോവിഡ് സാഹചര്യം പരിഗണിച്ച് വിവിദ്യാർഥികൾക്ക് ഉത്തരം എഴുതുവാൻ കൂടുതൽ ചോദ്യങ്ങൾ ഇത്തവണ ഉൾപ്പെടുത്തിയിരുന്നു. കുട്ടികൾ പരമാവധി സ്കോറിനെ കാൾ കൂടുതൽ ഉത്തരങ്ങൾ എഴുതിയിട്ടുണ്ടെങ്കിലും എല്ലാ ഉത്തരങ്ങളും മൂല്യനിർണയം നടത്തി സ്കോർ ഉത്തര പേപ്പറിൽ രേഖപ്പെടുത്തണം എന്നാണ് സി ഇ ആർ ടി നിർദ്ദേശം. പരമാവധി മാർക്കിനു മുകളിൽ കുട്ടികൾ ഉത്തരം എഴുതിയിട്ടുണ്ടെങ്കിൽ അവ കൂടി പരിഗണിച്ച് അന്തിമ സ്കൂൾ നിശ്ചയിക്കണമെന്നാണ് നിർദ്ദേശം.