നാട്ടിൽ അവധിക്കെത്തിയ പ്രവാസി മലയാളി ചെളിയിൽ വീണ് മരിച്ചു

റാസൽഖൈമയിൽ ഡ്രൈവറായ സുനു ജോർജ്  20 ദിവസം മുമ്പാണു നാട്ടിലെത്തിയത്.

ആലപ്പുഴ: നാട്ടിൽ അവധിക്കെത്തിയ പ്രവാസി മലയാളി പാടത്തെ ചെളിയിൽ വീണു മരിച്ചു. കൊല്ലം കരുനാഗപ്പള്ളി സ്വദേശി സുനു ജോർജ് (34) ആണു മരിച്ചത്.

റാസൽഖൈമയിൽ ഡ്രൈവറായ സുനു ജോർജ്  20 ദിവസം മുമ്പാണു നാട്ടിലെത്തിയത്.

ക്വാറന്റീൻ പൂർത്തിയാക്കിയ ശേഷം ഭാര്യ വീടായ ആലപ്പുഴ ചെന്നിത്തലയിൽ എത്തുകയായിരുന്നു.

കഴിഞ്ഞദിവസം രാത്രി എട്ടരയ്ക്ക് ആയിരുന്നു  അപകടം. പരിചിതമല്ലാത്ത വയൽവരമ്പിലൂടെ നടന്നുപോകുമ്പോൾ കാലുതെന്നി പാടത്തു വീഴുകയും ചളിയിൽ താഴ്ന്നു പോവുകയുമായിരുന്നുവെന്ന്  ബന്ധുക്കൾ പറഞ്ഞു.

സംഭവസമയം ശക്തമായ മഴ പെയ്തിരുന്നു. സുനു വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് അന്വേഷിച്ചു പോയവരാണു മരിച്ചുകിടക്കുന്ന നിലയിൽ കണ്ടത്.

റാസൽഖൈമയിൽ അടക്കം യുഎഇയിൽ ഒരുപാട് സൗഹൃദങ്ങൾ ഉള്ള വ്യക്തിയാണ് സുനു ജോർജ്.

ഭാര്യ: ഷേർലി. മകൻ: ഏദൻ(8).

Leave A Reply

Your email address will not be published.