20 – മത് മലയാളി പെന്തകോസ്റ്റൽ അസോസിയേഷൻ (MPA UK) നാഷണൽ കോൺഫ്രൻസിന് അനുഗ്രഹീത സമാപനം
വാർത്ത: പോൾസൺ ഇടയാട്ട്, UK
മാഞ്ചസ്റ്റർ : 20 -മത് മലയാളി പെന്തകോസ്റ്റൽ അസോസിയേഷൻ (MPA UK) നാഷണൽ കോൺഫറൻസ് ഏപ്രിൽ 9 ന് നടന്ന പൊതു ആരാധനയോടെ അനുഗ്രഹമായി സമാപിച്ചു .
കോൺഫറൻസ് MPA UK പ്രസിഡന്റ് പാസ്റ്റർ ബാബു സക്കറിയ ഉദ്ഘാടനം ചെയ്തു .
പാസ്റ്റർ വി. റ്റി. ഏബ്രഹാം, പാസ്റ്റർ ഷിബു തോമസ് എന്നിവർ മുഖ്യാതിഥികളായിരുന്നു. ലേഡീസ് സെക്ഷനിൽ സിസ്റ്റർ ലീല ഡാനിയേൽ ശുശ്രുഷിച്ചു . ബ്രദർ മാത്യു റ്റി. ജോൺ, പാസ്റ്റർ എബി തങ്കച്ചൻ എന്നിവർക്കൊപ്പം എം. പി. എ. ക്വയറും ഗാനശുശ്രുഷകൾക്ക് നേതൃത്വം നൽകി. വിവിധ സെക്ഷനുകളിൽ നിരവധി ചർച്ച് ക്വയറുകൾളും ആരാധനയെ ധന്യമാക്കി. വിവിധ ഗ്രൂപ്പുകളിലായി വ്യത്യസ്ത ഇനങ്ങളിൽ ടാലന്റ് ടെസ്റ്റ് നടത്തി വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ഏറ്റവും കൂടുതൽ പോയിന്റ് നേടിയ വിക്ടറി വർഷിപ് സെൻ്റർ ഓക്സ്ഫോർഡ് ഈ വർഷത്തെ ഓവറോൾ കിരീടം കരസ്ഥമാക്കി. യു. കെ. യിൽ ഉപരിപഠനത്തിനും ജോലിയോടുള്ള ബന്ധത്തിലും ഇവിടെ എത്തിയിട്ടുള്ള ദൈവമക്കൾക്ക് സഭാ, സംഘടന വ്യത്യാസമില്ലാതെ ഒത്തൊരുമിക്കുന്ന ഒരു ആത്മീയ സംഗമം ആയിരുന്നു ഈ പ്രാവശ്യത്തെ കോൺഫറൻസ്. മുൻ കാലങ്ങളെ അപേക്ഷിച്ച് വലിയ മാറ്റങ്ങൾക്കു ഈ വർഷം കോൺഫറൻസ് സാക്ഷിയായി.