കൊല്ലം YMCA യുടെ സ്ഥലവും, കെട്ടിടവും ക്രിസ്ത്യൻ ചാപ്പലും സർക്കാർ പിടിച്ചെടുത്തു; പ്രതിക്ഷേധം ശക്തം
കൊല്ലം YMCA യുടെ സ്ഥലവും, കെട്ടിടവും ക്രിസ്ത്യൻ ചാപ്പലും സർക്കാർ പിടിച്ചെടുത്തു; പ്രതിക്ഷേധം ശക്തം
കൊല്ലം: ഖേരളത്തിലെ കൊല്ലം ഈസ്റ്റ് വില്ലേജില്‍ 1947 ലെ കുത്തകപാട്ട ചട്ടങ്ങള്‍ പ്രകാരം YMCA കൈവശം വച്ചിരുന്ന 85 സെന്റ് സ്ഥലവും അതിൽ സ്ഥിതി ചെയുന്ന ക്രിസ്ത്യൻ ചാപ്പലും,30,000 ചതുരശ്രയടി വിസ്തീര്‍ണമുള്ള മറ്റ് കെട്ടിടങ്ങളും ഉൾപ്പെട്ട വസ്തുവകകൾ കൊല്ലം കളക്ടർ B.അബ്ദുൽ നാസറിന്റെ നേതൃത്വത്തിൽ സർക്കാരിലേക്ക് ഏറ്റെടുത്തു,
പ്രസ്തുത നടപടിക്കെതിരെ ബഹു. ഹൈക്കോടതിയിൽ സ്റ്റേ അപേക്ഷ സമർപ്പിച്ച YMCA യുടെ നിയമപരമായ അവകാശത്തെ മാനിക്കാതെ പ്രസ്തുത സ്റ്റേ അപ്പീലിലിലുള്ള ഉത്തരവ് അതെ ദിവസം തന്നെ ലഭിക്കുമെന്നറിയിച്ചിട്ടും അതിനു കാത്തുനിൽക്കാതെ വളരെ തിടുക്കപ്പെട്ടു പ്രസ്തുത വസ്തുവകകൾ പിടിച്ചെടുത്ത കളക്ടറുടെ നടപടി പ്രതിഷേധാർഹമാണ്.
YMCA യുടെ സ്റ്റേ അപേക്ഷയിൽ സ്റ്റേ അനുവദിച്ചുകൊണ്ട് ബഹു .ഹൈക്കോടതി അതെ ദിവസം ഉച്ചയ്ക്ക് തന്നെ ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു എന്നുള്ളത് YMCA യുടെ അവകാശവാദങ്ങൾക്കു ബലം പകരുന്നതുമാണ്, 6 കോടി രൂപ പാട്ടകുടിശ്ശിക വരുത്തി എന്നുള്ളതാണ് YMCA യ്ക്ക് എതിരെ ആരോപിക്കുന്ന കുറ്റം എങ്കിൽ ,അത് പിഴയുൾപ്പെടെ അടച്ചു തീർപ്പാക്കാവുന്ന ഒരു നിസാരക്കൂറ്റം മാത്രമായിരിക്കെ അത് തിടുക്കപ്പെട്ട് പിടിച്ചെടുത്ത സർക്കാരിന്റെ നടപടിയിൽ ദുരൂഹതയുണ്ട് !
ഡൽഹി ഭരിക്കുന്ന അരവിന്ദ് കെജ്രിവാൾ സർക്കാരിന് കീഴിലുള്ള ഡൽഹി ഡെവലപ്മെൻറ് അതോറിറ്റി സീറോ മലബാർ സഭയുടെ പള്ളി അനധികൃത നിർമ്മാണം എന്നാരോപിച്ച് പൊളിച്ചതിൽ ഇവിടെ പ്രതിഷേധിക്കുകയും മുതലക്കണ്ണീർ ഒഴുക്കുകയും ചെയ്തുകൊണ്ടിരുന്നവർ തന്നെയാണ് അതിനിടയിൽ ഈ അനീതി കാട്ടിയിരിക്കുന്നത് .