ഒരുലക്ഷത്തിലേറെ പുസ്തകങ്ങൾ കൊണ്ട് 40 അടി ഉയരത്തിലും , 60 അടി വീതിയിലും ഷാർജ ഭരണാധികാരിയുടെ രൂപം തീർത്ത വിസ്മയ കാഴ്ച ലോക റിക്കാർഡിലേക്ക്

ഷാർജ: ഷാർജ ഇന്ത്യൻ ആസോസിയേഷന്റെ തങ്കലിപികളിൽ ചേർക്കപ്പെട്ട വിസ്മയ കാഴ്ച ആയിരുന്നു ഇന്ന് ഉത്ഘാടനം ചെയ്യപ്പെട്ട ഈ അത്ഭുതം ! ഇന്ന് മുതൽ 10 ദിവസം Expo center ഷാർജയിൽ എല്ലാവർക്കും സൗജന്യമായി കാണാൻ അവസരം ഉണ്ട്.
ഷാർജാ ഭരണാധികാരി യുടെ ഫോട്ടോ പുസ്തകങ്ങളാൽ തീർത്ത്, അത് ലോക ശ്രദ്ധ പിടിച്ചുപറ്റാൻ ഷാർജ ഇന്ത്യൻ ആസോസിയേഷ ന് സാധിച്ചു. ഒരുലക്ഷത്തിലേറെ ബുക്കുകൾ കൊണ്ട് നിർമ്മിച്ച ഈ കൗതുകം തീർത്തത് സുരേഷ് ഡാവൻജി എന്ന തൃശൂർക്കാരൻ കലാകാരനാണ്.
