പാതയോരം സ്വർഗ്ഗമാക്കി പാസ്റ്ററുടെ വിവാഹം ദേശീയ പാതയോരത്തു.

കാസർഗോഡ് :- പെന്തെക്കോസ്ത്ക്കാർക്ക് വിവാഹത്തിന് സ്ഥലം ഒരു പ്രശ്നമല്ല എന്ന് തെളിയിക്കുന്ന ഒരു വിവാഹമാണ് ഇന്നലെ കാസറഗോഡ് നടന്നത് . കോവിഡ് നിയന്ത്രണത്തിൽ കേരളത്തിലെ വധുഗ്രഹത്തിൽ എത്താനാകാതെ കുടുങ്ങിയ വരന്ന് അതിർത്തിയോട് ചേർന്ന് തലപ്പാടിയിലെ പെട്രോൾ പമ്പിനോടുത്തുള്ള പാതയോരം വിവാഹ വേദിയായി.
മംഗളൂരു നെഞ്ചൂരിലെ പരേതനായ ജോസഫിന്റേയും അന്നകുട്ടിയുടേയും മകൻ പാസ്റ്റർ സെബാസ്റ്റ്യൻ ജോസഫിന്റേയും മടികൈ കാഞ്ഞിരപൊയിൽ ഉശിരക്കൽ വീട്ടിൽ പീറ്റർ, ലാലി ദമ്പതികളുടെ മകൾ പ്രിൻസിയുടെയും വിവാഹമാണ് പെരുവഴിയിൽ നടന്നത്.
കഴിഞ്ഞ ഏപ്രിൽ ന് വധുവിന്റെ വീട്ടിൽ നിശ്ചയവും വിന് 27 ന് വരന്റെ വീട്ടിൽ വിവാഹവും നടത്തിനായിരുന്നു തീരുമാനം. ലോക് ഡൗൺ വന്നതോടെ തിയതി പല തവണ മാറ്റി. അവസാനഘട്ടത്തിലാണ് ഇന്നലെ വധുഗ്രഹത്തിൽ വെച്ച് നടത്താൻ തീരുമാനിച്ചത്. അതിനായി വരൻ ഉൾപെടെ 6 പേർ രണ്ട് വാഹനങ്ങളിലായി അതിർത്തി കടന്നു. കാത്തിരപൊയിലെ വധുവിന്റെ വീട്ടിലെത്താൻ പാസ് എടുക്കാൻ കോവിഡ് 19 ജാഗ്രതാ പോർട്ടിൽ രജിസ്ട്രർ ചെയ്തു. എന്നാൽ വിവാഹതലേന്ന് വൈകീട്ട് 4.45 ന് കളക്ട്രേറ്റ്ലേക്ക് വിളിപ്പിച്ചതോടെ പാസ്കിട്ടുമെന്ന പ്രതീക്ഷ നഷ്ടമായി. വിവാഹം വീണ്ടും മുടങ്ങും എന്ന് ആശങ്കയിലായ ഇരു കുടുബങ്ങളും അതിർത്തിയിൽ വെച്ച് വിവാഹം നടത്താമെന്ന നിഗമനത്തിലെത്തി.
രാവിലെ വീട്ടിൽനിന്നും പുറപ്പെട്ട് 11:30 ന് വിവാഹം നടത്തി. 20 മിനിറ്റ് മാത്രമായിരുന്നു ചടങ്ങുകൾ. കോഴിക്കോട് കുറ്റിയാടി എ.ജി. സഭാ ശുശ്രൂഷകൻ പാസ്റ്റർ പി.ടി. തോമസ് മുഖ്യ കാർമീകത്വം വഹിച്ചു.
വരന്റെ വീട്ടിൽ നിന്ന് മാതാവും മാതൃസഹോദരനും വരന്റെ 3 സഹോദരങ്ങളും, വധുവിന്റെ വീട്ടിൽ നിന്ന് മാതാപിതാക്കളും സഹോദരനും മാത്രമാണ് പങ്കെടുത്തത്.
വധുവിന് അതിർത്തികടന്ന് വരന്റെ വീട്ടിലേക്ക് പോകുന്നതിനുള്ള പരിശോധനകൾ നേരത്തെ നടത്തിയിരുന്നു. ഹോസൂർ ചർച്ച് ഓഫ് ഗോഡ് സഭയുടെ പാസ്റ്റർ ആണ് വരൻ.

Flyer for news-2
Flyer for news-1
Leave A Reply

Your email address will not be published.