ജനിച്ചയുടൻ ഡോക്ടറുടെ മാസ്ക് വലിച്ചൂരി നവജാത ശിശു; ‘പ്രതീക്ഷയുടെ അടയാളമെന്ന്’ ചിത്രം പങ്ക് വച്ച് ഡോക്ടർ

കോവിഡിന്‍റെ പ്രതിരോധത്തിനായി മാസ്ക് ധരിക്കുന്നത് പല രാജ്യങ്ങളും നിർബന്ധമാക്കിയിരിക്കുകയാണ്. ഇഷ്ടമില്ലെങ്കിൽക്കൂടി എല്ലാവരും മാസ്ക് ധരിക്കാറുണ്ട്. എന്നാൽ ഇതിൽ നിന്ന് ഉടൻ മോചനം ഉണ്ടാകുമെന്ന പ്രതീക്ഷയാണ് ഈ വൈറൽ ചിത്രം പങ്കുവയ്ക്കുന്നത്.

യുഎഇയിൽ നിന്നുള്ളതാണ് ഈ ചിത്രം. യുഎഇയിലെ ഗൈനക്കോളജിസ്റ്റായ ഡോ. സമർ ചെഅയൈബ് ആണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. നവജാത ശിശുവിനെ ഡോക്ടർ കൈയ്യില്‍ പിടിച്ചിരിക്കുകയാണ്. എന്നാൽ കുഞ്ഞ് ഡോക്ടറുടെ മാസ്ക് വലിച്ചൂരാൻ ശ്രമിക്കുകയാണ്. അങ്ങനെ ഡോക്ടറുടെ ചിരി കാണാന്‍ കഴിയുന്നുണ്ട്- ഇതാണ് വൈറലായ ചിത്രം.

‘നമ്മൾ ഉടൻ‌ തന്നെ മാസ്‌കുകൾ ഊരിമാറ്റാൻ‌ പോകുന്നു എന്നതിന്റെ ഒരു അടയാളം നമ്മൾ എല്ലാവരും ആഗ്രഹിക്കുന്നു’- എന്നാണ് ചിത്രം പങ്കുവെച്ചു കൊണ്ട് ഡോ. സമർ ചെഅയൈബ് കുറിച്ചത്.

നിമിഷ നേരം കൊണ്ടാണ് ചിത്രം വൈറലായത്. ഇൻസ്റ്റഗ്രാമിൽ ചിത്രത്തിന് 13, 900 ലൈക്കുകളാണ് ലഭിച്ചത്. നല്ലൊരു ഭാവി ഉണ്ടെന്ന് സൂചിപ്പിക്കുന്നതാണ് ഈ ചിത്രമെന്ന് പലരും അഭിപ്രായപ്പെട്ടിരിക്കുന്നു. 2020ന്റെ ചിത്രം(photo of 2020) എന്നാണ് മറ്റു ചിലർ ചിത്രത്തെ വിശേഷിപ്പിച്ചിരിക്കുന്നത്.

വളരെ മനോഹരവും അർഥവത്തായതുമായ ചിത്രം. എന്താണ് ശരിയെന്ന് കുഞ്ഞിന് അറിയാം… നമുക്ക് ശ്വസിക്കണം- മറ്റൊരാളുടെ കമന്റ് ഇങ്ങനെയാണ്. ഏറ്റവും മനോഹരമായ ചിത്രമാണിതെന്നും മാസ്കുകൾ ഉടൻ മാറ്റാനാകുമെന്ന് പ്രതീക്ഷിക്കുയാണെന്നും ഒരാൾ കമന്റ് ചെയ്യുന്നു. ചിത്രം പങ്കുവെച്ചതിന് ഡോക്ടർക്ക് നന്ദിയും രേഖപ്പെടുത്തിയിട്ടുണ്ട്.

Published by: Gowthamy GG

Flyer for news-2
Flyer for news-1
Leave A Reply

Your email address will not be published.