വടാട്ടുപാറ ശാരോൻ കൺവൻഷൻ നാളെ (ജനുവരി 17 വെള്ളി) മുതൽ ഞായറാഴ്ച (ജനുവരി 19) വരെ
വാർത്ത : ബ്ലസൻ ജോർജ്

കോതമംഗലം : വടാട്ടുപാറ ശാരോൻ ഫെലോഷിപ് ചർച്ചിൻ്റെ ആഭിമുഖ്യത്തിൽ വടാട്ടുപാറ ശാരോൻ കൺവൻഷൻ 2025 ജനുവരി 17, 18, 19 ( വെള്ളി,ശനി, ഞായർ ) ദിവസങ്ങളിൽ വൈകിട്ട് 6 മുതൽ 9 വരെ വടാട്ടുപാറ പൊയ്ക ഗ്രൗണ്ടിൽ വെച്ച് നടക്കും.പാസ്റ്റർ അനീഷ് കാവാലം, പാസ്റ്റർ ബിജു ജോസഫ് തൃശൂർ,പാസ്റ്റർ വർഗീസ് ജോഷ്വാ റാന്നി എന്നിവർ പ്രസംഗിക്കും. റെവ.എബ്രഹാം ക്രിസ്റ്റഫർ സംഗീത ശുശ്രൂഷ നിർവഹിക്കും. പാസ്റ്റർ കുര്യാക്കോസ് തോമസ്,ബ്രദർ സാം രാജ് എന്നിവർ നേതൃത്വം നൽകും.

Comments are closed, but trackbacks and pingbacks are open.