യു. പി. ഫ്, യു. എ. ഇ ബുക്സ് എക്സ്ചേഞ്ച് ഫെയർ നാളെ ശനിയാഴ്ച ഷാർജയിൽ
വാർത്ത : ബ്ലെസ്സൻ ജോർജ്

ഷാർജ: യു പി എഫ് യു എ ഇ ഒരുക്കുന്ന ബുക്സ് എക്സ്ചേഞ്ച് ഫെയർ മാർച്ച് 22 ശനിയാഴ്ച രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ ഷാർജ വർഷിപ് സെൻ്റർ ഹാൾ നമ്പർ ഒന്നിൽ വെച്ച് നടക്കും.യു പി എഫ് യു എ ഇ എക്സിക്യുട്ടീവ് നേതൃത്വം നൽകുന്ന മേള ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡൻ്റ് ശ്രീ. നിസാർ തലങ്കാര ഉദ്ഘാടനം ചെയ്യും. വിദ്യാർത്ഥികളുടെ കഴിഞ്ഞ അധ്യയന വർഷം ഉപയോഗിച്ച പുസ്തകങ്ങൾ ആവശ്യക്കാർക്ക് നൽകി പുതിയ അധ്യയന വർഷം അടുത്ത ക്ലാസിലേക്കുള്ള പുസ്തകങ്ങൾ സ്വന്തമാക്കുവാനുള്ള ഈ സുവർണ അവസരം തികച്ചും സൗജന്യമാണ്.എല്ലാ മാതാപിതാക്കളും വിദ്യാർത്ഥികളും ഇത് പരമാവധി പ്രയോജനപ്പെടുത്തണമെന്ന് അഭ്യർത്ഥിക്കുന്നു. ജാതി മത ഭേദമന്യേ ഏവരെയും ഞങ്ങൾ സ്വാഗതം ചെയ്യുന്നു.
കൂടുതൽ വിവരങ്ങൾക്ക്
പ്രസിഡൻറ് : പാസ്റ്റർ ജോൺ വർഗീസ് 0501892016
സെക്രട്ടറി: ബ്ലെസന്‍ ഡാനിയൽ 0559464322
ട്രഷറർ : ബെന്നി എബ്രഹാം
0501168645

Comments are closed, but trackbacks and pingbacks are open.