കടമ്മനിട്ട: ഇലന്തൂർ താഴയിൽ കുടുംബാംഗവും ഐ.പി.സി കേരളാ കൗൺസിൽ മുൻ അംഗവും, സ്റ്റേറ്റ് കൗൺസിൽ മുൻ ഓഫിസ് മാനേജർ ടി.ടി. ബേബി (84) നിര്യാതനായി. ദീർഘവർഷങ്ങൾ ഐ.പി.സി പത്തനംതിട്ട സെൻറർ ട്രഷററായും പ്രവർത്തിച്ചിട്ടുണ്ട്.
സംസ്കാരം 2026 ഫെബ്രുവരി 9, തിങ്കളാഴ്ച രാവിലെ 9 മണിക്ക് ചാന്തുകാവ് ഐ.പി.സി കർമ്മേൽ ഹാളിൽ നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം ഉച്ചയ്ക്ക് 12.30ന് സഭാ സെമിത്തേരിയിൽ നടക്കും.
ഭാര്യ: ചെങ്ങന്നൂർ മുക്കത്ത് കുടുംബാംഗം ലീലാമ്മ ബേബി. മക്കൾ: പാസ്റ്റർ എബി എബ്രഹാം (ഐ.പി.സി കൊക്കാത്തോട്), ലിബി, ലിജി. മരുമകൾ: ശേബ എബി




Comments are closed, but trackbacks and pingbacks are open.