തിരുവനന്തപുരം സബ് കളക്ടറായി എം.എസ് മാധവിക്കുട്ടി ചുമതലയേറ്റു
തിരുവനന്തപുരം സബ് കളക്ടറായി എം.എസ് മാധവിക്കുട്ടി ചുമതലയേറ്റു. എഞ്ചിനീയറിംഗ് ബിരുദധാരിയായ മാധവിക്കുട്ടി 2018 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥയാണ്. കൊല്ലം മാടന്‍നടയാണ് സ്വദേശം. ഫോര്‍ട്ട് കൊച്ചിയില്‍ അസിസ്റ്റന്റ് കളക്ടറായി സേവനമനുഷ്ടിച്ചു വരികയായിരുന്നു. അച്ഛന്‍ ആര്‍. സൂര്‍ദാസ്, അമ്മ എ.കെ മിനി. ഭര്‍ത്താവ് കൃഷ്ണരാജ് 2015 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനാണ്.
