ട്രിവാൻഡ്രം ബിബ്ലിക്കൽ സെമിനാരി 20-മത് ബിരുദദാന സമ്മേളനം മാർച്ച് 19ന്
വാർത്ത: മോൻസി പി മാമൻ

നാലാഞ്ചിറ: ട്രിവാൻഡ്രം ബിബ്ലിക്കൽ സെമിനാരിയുടെ ഇരുപതാമത് ബിരുദദാന സമ്മേളനം മാർച്ച് 19 ശനിയാഴ്ച വട്ടപ്പാറ കുറ്റിയാണി ഐപിസി ഹൗസ് ഓഫ് പ്രയർ ഹാളിൽ വെച്ചു നടത്തപ്പെടും. ഡോ. സജികുമാർ കെ.പി, ഡോ.ടി.എം ജോസ്, ഡോ.ജോഷി ഏബ്രഹാം തുടങ്ങിയവർ ബിരുദദാന സന്ദേശങ്ങൾ നൽകും. സെമിനാരി പ്രിൻസിപ്പൽ ഡോ.കെ ആർ സ്റ്റീഫൻ ബിരുദദാന സമ്മേളനത്തിന് നേതൃത്വം നൽകും. ട്രിനിറ്റി വിന്യാർഡ് മ്യൂസിക് ബാന്റ് സംഗീത ശുശ്രുഷകൾക്ക് നേതൃത്വം നൽകും.
