രാജ്യാന്തര വിമാന സര്‍വീസ് വിലക്ക് നവംബര്‍ 30 വരെ നീട്ടി

കൊവിഡ് പശ്ചാത്തലത്തില്‍ രാജ്യത്ത് രാജ്യാന്തര വിമാന സര്‍വീസുകള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് നവംബര്‍ 30 വരെ നീട്ടി. ഇതു സംബന്ധിച്ച്‌ സിവില്‍ വ്യോമയാന ഡയറക്ടര്‍ ജനറല്‍ ഉത്തരവിറക്കി. രാജ്യാന്തര കൊമേഴ്‌സ്യല്‍ പാസഞ്ചര്‍ സര്‍വീസുകള്‍ നിര്‍ത്തിവച്ചത് നവംബര്‍ 30 വരെ തുടരുമെന്നാണ് അറിയിപ്പിലുള്ളത്. വന്ദേ് ഭാരത് മിഷന്‍ ഉള്‍പ്പെടെയുള്ള പ്രത്യേക സര്‍വീസുകള്‍ നിലവിലുള്ളതുപോലെ തുടരും.

രാജ്യത്ത് അണ്‍ലോക്ക് 5 നവംബര്‍ 30 വരെ നീട്ടി ഇന്നലെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കിയിരുന്നു. ഇതിന് അനുബന്ധമായാണ് വിമാന സര്‍വീസുകളുടെ വിലക്ക് നീട്ടിയത്.കഴിഞ്ഞ മാസം 30ന് പ്രാബല്യത്തില്‍ വന്ന ഉത്തരവ് നവംബര്‍ 30വരെ തുടരാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം തീരുമാനിക്കുകയായിരുന്നു. ഇതനുസരിച്ച്‌ നിലവിലുള്ള നിയന്ത്രണങ്ങള്‍ നവംബര്‍ 30 വരെ തുടരും. അണ്‍ലോക്ക് 5ല്‍ രാജ്യാന്തര വിമാന സര്‍വീസുകള്‍ക്ക് അനുമതിയുണ്ടായിരുന്നില്ല.

കൂടുതൽ വാർത്തകൾക്കും വീഡിയോകൾക്കുമായി ഞങ്ങളുടെ പേജ് ലൈക്കും ഷെയറും ചെയ്യുക

Flyer for news-2
Flyer for news-1
Leave A Reply

Your email address will not be published.