
മാഞ്ചസ്റ്റർ : കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശി ശ്രീ സുമിത് സെബാസ്റ്റ്യനാണ് ജൂലൈ 3 ശനിയാഴ്ച്ച രാവിലെ 6.30 ന് മരണമടഞ്ഞത്. ഡ്യുട്ടിക്കിടയിൽ ശാരീരിക അസ്വാസ്ത്യം അനുഭവപ്പെടുകയും, കുഴഞ്ഞുവീഴുകയുമായിരുന്നു. ഉടൻ എത്തിയ പാരാമെഡിക്കൽ സംഘം ജീവൻ നിലനിർത്താൻ പരിശ്രമിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. വിംസ്‌ലോയിക്ക് അടുത്ത് എൽഡർലി എഡ്ജ് ദി ബെൽവേദറെ എന്ന കെയർ ഹോമിൽ വച്ചാണ് മരണം സംഭവിച്ചത്. മാഞ്ചസ്റ്റർ പിൽഹാളിൽ ആയിരുന്നു താമസം.
ഭാര്യ : ശ്രീമതി മഞ്ജു സുമിത്. രണ്ടു മക്കൾ. ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബങ്ങളെ പ്രാർത്ഥനയിൽ ഓർക്കുക.
