ബ്രദർ ജോർജ് മത്തായി സി പി എ ക്കു വേണ്ടി പ്രത്യേക യോഗം നാളെ വൈകിട്ട് 3.30 മുതൽ

തിരുവല്ല: രോഗബാധിതനായി അമേരിക്കയിലെ ആശുപത്രിയിൽ വെന്റിലേറ്ററിൽ കഴിയുന്ന പ്രശസ്ത ക്രൈസ്തവ മാധ്യമ പ്രവർത്തകനും ജീവകാരുണ്യ മേഖലയിൽ സജീവ സാന്നിധ്യവുമായ ബ്രദർ ജോർജ് മത്തായി സി പി എ . യുടെ പൂർണ്ണ സൗഖ്യത്തിനായി പ്രാർത്ഥിക്കുവാൻ വിവിധ സഭാ നേതാക്കൾ, മാധ്യമ പ്രവർത്തകർ, അഭ്യുദയ കാംക്ഷികൾ എന്നിവർ ഒത്തുചേരുന്നു. ഗ്ലോബൽ മലയാളീ പെന്തക്കോസ്റ്റൽ മീഡിയ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നാളെ (സെപ്റ്റംബർ 18 ശനി) വൈകിട്ട് 3.30 മുതൽ 5 വരെ (ഇന്ത്യൻ സമയം) സൂം പ്ലാറ്റ് ഫോമിലാണ് പ്രാർത്ഥനായോഗം.
Zoom id : 898 0989 5430
Passcode : CGI
