
ഡാളസ്: റാന്നി ചീങ്കയിൽ വീട്ടിൽ ബ്രദർ സി. എ. തോമസിന്റെ സഹധർമ്മിണി ശോശാമ്മ തോമസ് (തങ്കമ്മ – 69) ജൂലൈ 31 നു ഡാളസിൽ വെച്ച് നിത്യതയിൽ ചേർക്കപ്പെട്ടു. റാന്നി കൊറ്റനാട് പാറയിൽ കുടുംബാംഗമാണു പരേത.
വ്യോമസേനയിൽ സേവനം ചെയ്തിരുന്ന ഭർത്താവുമൊത്ത് ഭാരതത്തിൽ കാശ്മീർ, ബാംഗ്ലൂർ, ഡൽഹി എന്നിവടങ്ങളിൽ താമസിച്ച് വന്ന കുടുംബം 1982 -ൽ ന്യൂയോർക്കിലേക്ക് കുടിയേറിപാർത്തു. അവിടെ നിന്നും ഡാളസിൽ എത്തി, ഇൻഡ്യാ പെന്തക്കോസ്ത് ദൈവസഭ ഹെബ്രോൺ ഡാളസിന്റെ ആരംഭകാലം മുതൽ വിശ്വസ്തയായ ഒരു പ്രാർത്ഥനാ സഹകാരിയായി തുടർന്നു വന്നു. സംസ്കാരം പിന്നീട്.
മക്കൾ : ഷേർലി സന്തോഷ്, ഷിബു തോമസ്, സാറാ റുഗ്ബീർ
മരുമക്കൾ: സന്തോഷ് യോഹന്നാൻ, പ്രിസില്ല തോമസ്, ജോഷ്വ റുഗ്ബീർ. പരേതയ്ക്ക് അഞ്ചു കൊച്ചുമക്കൾ ഉണ്ട്.
