ഷെയ്ഖ് മിഷാല്‍ അല്‍ അഹമ്മദ് കുവൈത്ത് കിരീടാവകാശി

കുവൈത്ത്: കുവൈത്ത് അമീറിന്റെ പിന്തുടര്‍ച്ചാവകാശിയായി ഷെയ്ഖ് മിഷാല്‍ അഹമ്മദ് അല്‍ ജാബിര്‍ അല്‍ സബാഹിനെ നാമനിര്‍ദേശം ചെയ്ത് അമീര്‍ ഷെയ്ഖ് നവാഫ് അല്‍ അഹമ്മദ് അല്‍ സബാഹ് ഉത്തരവ് പുറപ്പെടുവിച്ചു.പാര്‍ലമെന്റിന്റെ അംഗീകാരം ലഭിച്ച ശേഷം നാളെ സത്യ പ്രതിജ്ഞാ ചടങ്ങ് നടക്കും. അന്തരിച്ച അമീറിന്റെയും പുതിയ അമീറിന്റെയും സഹോദരനാണ് 80കാരനായ ഷെയ്ഖ് മിഷാല്‍ അഹമ്മദ് അല്‍ ജാബിര്‍. നിലവില്‍ നാഷനല്‍ ഗാര്‍ഡിന്റെ ഉപമേധാവിയായി സേവനമനുഷ്ടിച്ചുവരികയായിരുന്നു ഇദ്ദേഹം.
