ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് വനിതാ സമാജം ജനറൽ ക്യാമ്പ് തിരുവല്ല കൊമ്പാടി മാർത്തോമാ ക്യാമ്പ് സെൻ്ററിൽ മെയ് 5 തിങ്കൾ മുതൽ 7 ബുധൻ വരെ

തിരുവല്ല : ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് വനിതാ സമാജം ജനറൽ ക്യാമ്പ് മെയ് 5 തിങ്കൾ രാവിലെ 08:30 മുതൽ 7 ബുധൻ ഉച്ചക്ക് 01:00 വരെ തിരുവല്ല കൊമ്പാടി മാർതോമാ ക്യാമ്പ് സെൻ്ററിൽ വെച്ച് നടക്കും. “ദൈവഭയത്തിൽ വിശുദ്ധിയെ തികെച്ചു കൊൾക” (2 കൊരിന്ത്യർ 7:1) എന്നതാണ് ക്യാമ്പ് തീം. പ്രെയ്സ് & വർഷിപ്പ്, ബൈബിൾ സ്റ്റഡി, കാത്തിരിപ്പ് യോഗം, കൗൺസിലിംഗ് മുതലായ വിവിധ സെക്ഷനുകൾ ക്യാമ്പിനോടനുബന്ധിച്ച് ഈ 3 ദിവസങ്ങളിലായി നടക്കും.കർത്താവിൽ പ്രസിദ്ധരായ ദൈവദാസിമാർ ക്ലാസുകൾ നയിക്കും. Mrs.സൂസൻ തോമസിൻ്റെയും (ജനറൽ പ്രസിഡൻ്റ്) Mrs.ജെസി എബ്രഹാമിൻ്റെയും (ജനറൽ സെക്രട്ടറി) നേതൃത്വത്തിലുള്ള വനിതാ സമാജം എക്സിക്യുട്ടീവ് കമ്മറ്റി നേതൃത്വം നൽകും.
കൂടുതൽ വിവരങ്ങൾക്ക് :-
Mrs.സൂസമ്മ പൊടിക്കുഞ്ഞ്
Mob : 9961624138

Comments are closed, but trackbacks and pingbacks are open.