SFNCA 19th ഫാമിലി കോൺഫറൻസ് ബുധനാഴ്ച ആരംഭിക്കുന്നു: കോൺഫറൻസ് ഡാളസിൽ ജൂലൈ 3 മുതൽ 6 വരെ

ഡാളസ്, ടെക്സാസ്: ശാരോൻ ഫെല്ലോഷിപ്പ് ചർച്ചസ് ഓഫ് നോർത്ത് അമേരിക്ക (SFCNA) 19മത് ഫാമിലി കോൺഫറൻസ് 2025 ജൂലൈ 3 മുതൽ 6 വരെ ഡാളസിലെ ശാരോൻ ഇവന്റ് സെന്ററിൽ (940 ബാർണസ് ബ്രിഡ്ജ് റോഡ്, മെസ്ക്വൈറ്റ്, TX 75150) നടക്കും.

“വരുവിൻ, നമുക്ക് ദൈവവുമായി ഒരുമയിൽ നടക്കാം” (ആമോസ് 3:3) എന്നുള്ളതാണ് കോൺഫറൻസ് തീം.

കോൺഫറൻസിന്റെ വിവിധ സെഷനുകളിൽ പാസ്റ്റർ ജോ തോമസ് (ബെംഗളൂരു), പാസ്റ്റർ തോമസ് മാമൻ, പാസ്റ്റർ ജോൺ തോമസ് (SFC ഇന്റർനാഷണൽ സെക്രട്ടറി), പാസ്റ്റർ ഡോ. റ്റിങ്കു തോംസൺ (പ്രസിഡന്റ്, SFCNA ), പാസ്റ്റർ സന്തോഷ്‌ തര്യൻ ആൽബനി(വൈസ് പ്രസിഡന്റ്‌ SFCNA), പാസ്റ്റർ ജോയ് തോമസ് (SFC ഒക്കലഹോമ) എന്നിവർ ദൈവവചനം ശുശ്രുഷിക്കുന്നതായിരിക്കും.

ഡോ. ബ്ലെസ്സൺ മേമന (യു. കെ), ദിലിപ് കുര്യൻ (ചിക്കാഗോ) എന്നിവർ ഗാനശുശ്രുഷകൾക്കു നേതൃതം നൽകും.

കഴിഞ്ഞ ഒക്ലഹോമ കോൺഫെറെൻസിൽ അനേക കുഞ്ഞുങ്ങളെ ക്രിസ്തുവിലേക്ക് നയിച്ച റോബർട്ട് & ജാൻ ടീൽ ഈ കോൺഫറെൻസിലും കുഞ്ഞുങ്ങളുടെ മിനിസ്ട്രിക്ക് നേതൃത്വം നൽകുന്നു.

ജൂലൈ 2 ബുധനാഴ്ച ആരംഭിക്കുന്ന പ്രീകോൺഫറൻസ് ശാരോൻ ഫെല്ലോഷിപ്പ് ചർച്ചസ് ഓഫ് നോർത്ത് അമേരിക്കയുടെ ഈ കോൺഫറൻസിന്റെ സവിശേഷത ആണ്. പാസ്റ്റഴ്സിനും കുടംബത്തിനും ലീഡേഴ്‌സിനുമായി സംഘടിപ്പിക്കുന്ന ഈ പ്രീകോൺഫറൻസ് വളരെ പ്രാധാന്യമേറിയ വിഷയങ്ങൾ ചർച്ച ചെയ്യുന്നതാണ്.

കോൺഫറൻസിന്റെ പ്രവർത്തനങ്ങൾ ഏകോപിക്കുന്നതിനായ് നാഷണൽ കമ്മിറ്റിയും, ലോക്കൽ കമ്മിറ്റിയും, SFCNA എക്സിക്യൂട്ടിവ് ബോർഡും പ്രവർത്തിച്ചു വരുന്നു.

കോൺഫറൻസിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി നാഷണൽ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. ഓൺലൈൻ രജിസ്ട്രേഷൻ അവസാനിപ്പിച്ചതായും സ്പോട്ട് രജിസ്ട്രേഷൻ ഉണ്ടായിരിക്കുന്നതാണെന്നും ലോക്കൽ കമ്മിറ്റി രജിസ്ട്രേഷൻ ഭാരവാഹികൾ അറിയിച്ചു.

പാസ്റ്റർ. സ്റ്റീഫൻ വർഗീസ് (നാഷണൽ കൺവീനർ), പാസ്റ്റർ. വിൽ‌സൺ ജോർജ് (ജോയിന്റ് കൺവീനർ), ജെയിംസ് ഉമ്മൻ (നാഷണൽ സെക്രട്ടറി), മേബിൾ തോമസ് (ട്രഷറർ), ജിംസ് മേടമന (ജോയിന്റ് ട്രഷറർ), പാസ്റ്റർ. എബിൻ അലക്സ് (മീഡിയ കോഓർഡിനേറ്റർ), സിസ്റ്റർ. സിബി ജോസഫ് (ലേഡീസ് കോഓർഡിനേറ്റർ), ബ്രാഡ്ലി മാത്യു (യൂത്ത് കോഓർഡിനേറ്റർ) എന്നിവർ നാഷണൽ കമ്മിറ്റിക്ക് നേതൃതം നൽകുന്നു. പാസ്റ്റർ ഫിന്നി വർഗീസിന്റെയും പാസ്റ്റർ തോമസ് ജോൺസന്റെയും നേതൃത്വത്തിൽ ലോക്കൽ കമ്മിറ്റി ക്രമീകരണങ്ങൾ പൂർത്തിയായാതായി അറിയിച്ചു.

പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ കൂടുതൽ വിവരങ്ങൾക്കായി

വെബ്സൈറ്റ് സന്ദർശിക്കുക: www.sharonconferences.com

Flyer for news-2
Flyer for news-1

Comments are closed, but trackbacks and pingbacks are open.