യുവ സുവിശേഷകൻ ജിൻസൺ തോമസ് കിഡ്നി ദാതാക്കളെ തേടുന്നു

പത്തനംതിട്ട: ഐപിസി ഹെബ്രോൻ നന്നുവക്കാട് സഭാ അംഗവും വാര്യപുരം നെടുവേലിൽ വീട്ടിൽ തോമസ്-ലില്ലിക്കുട്ടി ദമ്പതികളുടെ മകൻ സുവിശേഷകൻ ജിൻസൺ തോമസ്(39)ഇരു വൃക്കകളും തകരാറിലായി, ആഴ്ചയിൽ രണ്ട് പ്രാവശ്യം വീതം ഡയാലിസിസ് ചെയ്തു കൊണ്ടാണ് ഇപ്പോൾ ജീവിതം മുൻപോട്ട് കൊണ്ട് പോവുന്നത്. മണക്കാല ഫെയ്ത് തിയോളജിക്കൽ സെമിനാരിയിൽ നിന്ന് ബി. ഡി ബിരുദം കരസ്ഥമാക്കിയിട്ടുണ്ട്. ഭാര്യ ജീന, മകൾ ജോയന്ന.
വൃക്ക മാറ്റി വെയ്ക്കുക മാത്രമാണ് ശാശ്വതമായ പരിഹാരം എന്നാണ് ഡോക്ടർമാർ നിർദ്ദേശിച്ചിട്ടുള്ളത്.
ഒ പോസിറ്റീവ് (O+) രക്‌തഗ്രൂപ്പിലുള്ള വൃക്ക നൽകുവാൻ സന്നദ്ധരായിട്ടുള്ളവർ ദയവായി ബന്ധപ്പെടുക. 6238092642
